kannur local

ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോല്‍സവത്തിന് തിരിതെളിഞ്ഞു

കണ്ണൂര്‍: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോല്‍സവത്തിനു തിരിതെളിഞ്ഞു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സെമിനാര്‍ സെഷനോടെ തുടങ്ങിയ സാംസ്‌കാരികോല്‍സവത്തിന്റെ ഉദ്ഘാടനം വൈകീട്ട് ആംഫി തിയേറ്ററില്‍ പി കെ ശ്രീമതി എംപി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ് അധ്യക്ഷത വഹിച്ചു. കെ കെ രാഗേഷ് എംപി മുഖ്യാതിഥിയായി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്ണന്‍ പ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി ഒ മോഹനന്‍, വെള്ളോറ രാജന്‍, ലൈബ്രറി കൗണ്‍സില്‍ വിവിധ ജില്ലാ പ്രസിഡന്റുമാരായ കവിയൂര്‍ രാജഗോപാലന്‍, കെ എം രാഘവന്‍, എന്‍ ശങ്കരന്‍, ഡോ പി പ്രഭാകരന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, മാത്യു പുതുപറമ്പില്‍ സംസാരിച്ചു. സെമിനാര്‍ സെഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ എസ് വിനോദ് അധ്യക്ഷത വഹിച്ചു.
പ്രദര്‍ശനം സംസ്ഥാന വൈസ് പ്രസിഡന്റ് ചവറ കെ എസ് പിള്ള ഉദ്ഘാടനം ചെയ്തു. കവിയൂര്‍ രാജഗോപാലന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി കെ ചന്ദ്രന്‍, വയനാട് ജില്ലാ സെക്രട്ടറി എം ബാലഗോപാലന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി കെ ബൈജു, വൈസ് പ്രസിഡന്റ് എം മോഹനന്‍ സംസാരിച്ചു. തുടര്‍ന്ന് ഫോക്‌ലോര്‍ അക്കാദമി അവതരിപ്പിച്ച മെഗാഷോ അരങ്ങേറി. ഫോക്‌ലോറും പ്രതിരോധവും എന്ന സെഷന്‍ കീച്ചേരി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എകെ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ കൊയ്യാല്‍ മോഡറേറ്ററായി. പ്രഫ. എം എം നാരായണന്‍, ഡോ. പി വിജിഷ പ്രബന്ധാവതരണം നടത്തി. എ വി അജയകുമാര്‍, ടി പി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു. ബാലസാഹിത്യ എഴുത്തിലെ പുതിയ പ്രവണതകള്‍ സെഷന്‍ പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രഭാകരന്‍ പഴശ്ശി, കെ ശ്രീകുമാര്‍ വിഷയാവതരണം നടത്തി. അഴീക്കോടന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ ടി ബാബുരാജ്, സി സോമന്‍ സംസാരിച്ചു. തുടര്‍ന്ന് പയ്യന്നൂര്‍ പി കണ്ണന്‍ നായര്‍ സ്മാരക ലൈബ്രറിയുടെ കോല്‍ക്കളി അരങ്ങേറി.
Next Story

RELATED STORIES

Share it