ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി
BY swapna en7 Dec 2015 9:42 AM GMT
X
swapna en7 Dec 2015 9:42 AM GMT
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യ തൂത്തുവാരി. നേരത്തെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 337 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ പരമ്പര 3-0ത്തിനാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 481 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 143 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഡിവില്ലിയേഴ്സ(42) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഇന്ത്യയ്ക്കു വേണ്ടി അശ്വിന് അഞ്ചുവിക്കറ്റ് നേടി. ഇന്ത്യയ്ക്കു വേണ്ടി യാദവ് മൂന്നും ജഡേജ രണ്ടും വിക്കറ്റ് നേടി. ഒച്ചിഴയുന്ന തരത്തിലായിരുന്നു ആഫ്രിക്കന്‍ ബാറ്റിങ് പ്രകടനം. അവര്‍ 143 ഓവറിലാണ് 143 റണ്‍സെടുത്ത്. കഴിഞ്ഞ ദിവസത്തെ ആഫ്രിക്കന്‍ ബാറ്റിങ് സോഷ്യല്‍മീഡിയയില്‍ ഏറെ ആഘോഷമായിരുന്നു.
രണ്ടു വിക്കറ്റിന് 72 റണ്‍സെന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍ ഇന്നു ബാറ്റിങ് തുടങ്ങിയത്. ഏറെയൊന്നു റണ്‍സ് കൂട്ടിചേര്‍ക്കാന്‍ താരങ്ങള്‍ക്കായില്ല. അശ്വിന്റെ തകര്‍പ്പന്‍ ബൗളിങ് തന്നെയായിരുന്നു ഇന്ത്യയുടെ തുറുപ്പ് ചീട്ട്.
കഴിഞ്ഞ ദിവസം രണ്ടാമിന്നിങ്സിലും സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനെയുടെ (100*) മികവില്‍ ഇന്ത്യ രണ്ടാമിന്നിങ്സ് അഞ്ചു വിക്കറ്റിന് 267 റണ്‍സില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നായകന് വിരാട് കോഹ്ലി 88 റണ്‍സെടുത്തു പുറത്തായി. ഡിക്ലയര്‍ ചെയ്യുമ്പോള്‍ രഹാനെയ്ക്കൊപ്പം നാലു റണ്‍സോടെ വൃധിമാന്‍ സാഹയാണ് ക്രീസിലുണ്ടായിരുന്നത്.
206 പന്തില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്സറും പായിച്ചാണ് രഹാനെ സെഞ്ച്വറി തികച്ചത്. കോഹ്ലി 165 പന്തില്‍ 10 ബൗണ്ടറികള്‍ നേടി. അഞ്ചാം വിക്കറ്റില്‍ കോഹ്ലി-രഹാനെ സഖ്യം ചേര്‍ന്നെടുത്ത 154 റണ്‍സാണ് ഇന്ത്യയെ ഭദ്രമായ നിലയിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി മോര്‍നെ മോര്‍ക്കല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
സ്കോര്‍: ഇന്ത്യ 334, 267/5
ദക്ഷിണാഫ്രിക്ക 121, 143.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT