ദക്ഷിണാഫ്രിക്കയ്ക്ക് 416 റണ്‍സ് വിജയലക്ഷ്യം

ഡര്‍ബന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക പരാജയ ഭീഷണിയില്‍. 416 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്ക്കു നല്‍കിയത്.
മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാംദിനം 41 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റിന് 133 റണ്‍സെന്ന നിലയി ല്‍ പതറുകയാണ്. ഏഴു വിക്കറ്റ് ശേഷിക്കേ ആതിഥേയര്‍ക്ക് ജയിക്കാന്‍ 283 റണ്‍സ് കൂടി വേ ണം. മോശം ഫോം തുടരുന്ന ക്യാപ്റ്റന്‍ ഹാഷിം അംല (12) രണ്ടാമിന്നിങ്‌സിലും നിരാശപ്പെടുത്തി. നേരത്തെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ 326 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
Next Story

RELATED STORIES

Share it