Cricket

ദക്ഷിണാഫ്രിക്കയില്‍ ധോണിക്ക് സാധിക്കാത്തത് കോഹ്‌ലി നേടുമോ? അവസാന പര്യടനത്തില്‍ ഒരു ജയം പോലും ഇന്ത്യക്ക് നേടാനായില്ല

ദക്ഷിണാഫ്രിക്കയില്‍ ധോണിക്ക് സാധിക്കാത്തത് കോഹ്‌ലി നേടുമോ? അവസാന പര്യടനത്തില്‍ ഒരു ജയം പോലും ഇന്ത്യക്ക് നേടാനായില്ല
X

കേപ്ടൗണ്‍: ശ്രീലങ്കയേയും വീഴ്ത്തി തുടര്‍ച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പര വിജയിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടികയറുന്ന ഇന്ത്യന്‍ സംഘത്തിനെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിൡള്‍ തന്നെയാണ്. 2013-2014 സീസണില്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ നടത്തിയ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ കൈവിട്ടാണ് ഇന്ത്യ തിരിച്ചുവണ്ടികയറിയത്. ഗ്രെയിം സ്മിത്തിന്റെ കീഴിലിറങ്ങിയ ദക്ഷിണാഫ്രിക്ക 1-0ന് ടെസ്റ്റും 2-0ന് ഏകദിന പരമ്പരയും സ്വന്തമാക്കി. ഒരു മല്‍സരത്തില്‍ പോലും വിജയിക്കാനാവാതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നാണം കെട്ടത്.
എങ്കിലും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ചില പ്രകടനങ്ങള്‍ സൃഷ്ടിച്ചാണ് ഇന്ത്യ മടങ്ങിയത്. അതില്‍ പ്രധാനം ചേതേശ്വര്‍ പുജാരയുടെ ബാറ്റിങാണ്. ടെസ്റ്റ് പരമ്പരയില്‍ 280 റണ്‍സുമായി പുജാരയായിരുന്നു ടോപ് സ്‌കോറര്‍. 197 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസായിരുന്നു റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. അന്ന് 10 വിക്കറ്റ് വീതം പങ്കിട്ട ഡെയ്ല്‍ സ്റ്റെയിനും വെര്‍ണോന്‍ ഫിലാണ്ടറുമാണ് ഇന്ത്യയെ തകര്‍ത്തത്. ഇടവേളയ്ക്ക് ശേഷം ഇന്ത്യ വീണ്ടും ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുമ്പോള്‍ കോഹ്‌ലിപ്പട ശക്തമാണ്. ധോണിയുടെ കീഴില്‍ കളിച്ച ഇന്ത്യയേക്കാള്‍ ശക്തമായ ടീം തന്നെയാണ് ഇത്തവണ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിറങ്ങുന്നത്. . ദക്ഷിണാഫ്രിക്കയുടെ ബൗളിങ് കരുത്തും ഇന്ത്യയുടെ ബാറ്റിങ് കരുത്തും തമ്മിലുള്ള പോരാട്ടത്തില്‍ ചരിത്ര നേട്ടം ഇന്ത്യ കൈവരിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
Next Story

RELATED STORIES

Share it