Cricket

ദക്ഷിണാഫ്രിക്കക്കെതിരെ കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി

ചെന്നൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള നാലാം ഏകദിന മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലി മികച്ച ഫോമില്‍.48 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.114 പന്തില്‍ നാലു ബൗണ്ടറിയും മൂന്നു സിക്‌സും ഉള്‍പ്പെടുന്നതാണ് കോഹ്‌ലിയുടെ സെഞ്ചുറി. ദക്ഷിണാഫ്രിക്കക്കെതിരെ കോഹ്‌ലിയുടെ ആദ്യ സെഞ്ചുറിയാണ് ഇത്.മൂന്നാം വിക്കറ്റില്‍ രഹാനെയ്‌ക്കൊപ്പം ചേര്‍ന്ന് 104 റണ്‍സാണ് കോഹ്‌ലി നേടിയത്. നാലാം വിക്കറ്റില്‍ റെയ്‌നയ്‌ക്കൊപ്പം 127 റണ്‍സിന്റെ കൂട്ടുകെട്ടും തീര്‍ത്തു.
Next Story

RELATED STORIES

Share it