Kottayam Local

ദഅ്‌വത്തിനൊരു കൈത്താങ്ങ് പദ്ധതി ജില്ലയില്‍ വിജയിപ്പിക്കും : ജംഇയ്യത്തുല്‍ മുഅല്ലിമീന്‍



കോട്ടയം: ദഅ്‌വത്തിനൊരു കൈത്താങ്ങ് പദ്ധതി ജില്ലയില്‍ വന്‍ വിജയമാക്കാന്‍ കോട്ടയത്ത് ചേര്‍ന്ന ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്റെയും സംയുക്ത യോഗം തീരുമാനിച്ചു. ദീനി ദഅ്‌വത്ത് നടത്തി ശതാബ്ദിയില്‍ എത്തിനില്‍ക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മഹല്ല് ശാക്തീകരണം, സംസ്‌കരണം സാഹിത്യരംഗം റിലീഫ്, പ്രസിദ്ധീകരണം തുടങ്ങിയ മേഖലകളിലൂടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ വ്യാപിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയതാണ് പദ്ധതി. കര്‍മ പദ്ധതികളുടെ വിജയത്തിനായി മഹല്ല്, മദ്‌റസാ ഭാരവാഹികളും പൊതുജനങ്ങളും സംഘടനാ ഭാരവാഹികളും മുന്നിട്ടിറങ്ങണമെന്നും യോഗം ആഹ്വാനം ചെയ്തു. മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ എ അബ്ദുല്‍ ഖാദര്‍ കൊച്ചുകാഞ്ഞിരം അധ്യക്ഷത വഹിച്ചു. സമസ്ത സംസ്ഥാന ഓര്‍ഗനൈസര്‍ ഒ എം ശരീഫ് ദാരിമി ഉദ്ഘാടനം ചെയ്തു. പി എ ഇബ്രാഹിം മുസലിയാര്‍, മുഹമ്മദ് അലികാശിഫി, കെ എസ് കുഞ്ഞുമൊയ്തീന്‍ മുസ്‌ലിയാര്‍, കെ എ ശരീഫ്കുട്ടി ഹാജി, ശംസുദീന്‍ ഫാളിലി അബ്ദുല്‍കരീം മുസ്‌ലിയാര്‍, എം എ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it