kasaragod local

ത്വലാഖ്: നിയമ നിര്‍മാണം മദ്ഹബുകള്‍ക്ക് അനുസൃതമാവണമെന്ന്



കാസര്‍കോട്: മുത്വലാഖ് സംബന്ധമായുള്ള സുപ്രീംകോടതിയുടെ വിധിയുടെ വെളിച്ചത്തില്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ മുസ്‌ലിംലോകം നിരാക്ഷേപം നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന നാലു മദ്ഹബുകള്‍ക്കനുസരിച്ചാകണമെന്നും ഈവിഷയത്തില്‍ പണ്ഡിതസമൂഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്നും സമസ്ത ജില്ലാ മുശാവറ സംഘടിപ്പിച്ച പഠനസംഗമം ആവശ്യപ്പെട്ടു.——എം അലിക്കുഞ്ഞി മുസ്്‌ല്യാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. മാണിക്കോത്ത് എ പി അബ്ദുല്ല മുസ്്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ഥന നടത്തി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അഡ്വ. ബഷീര്‍ ആലടി എന്നിവര്‍ വിഷയാവതരണം നടത്തി. യു പി എസ് തങ്ങള്‍ ആലംപാടി, പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, കെ പി ഹുസയ്ന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സി അബ്ദുല്ല മുസ്്‌ല്യാര്‍ ഉപ്പള തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it