Flash News

ത്രിശൂലം പ്രശ്‌നമായി, രാധേ മാ വീണ്ടും നിയമക്കുരുക്കില്‍

ത്രിശൂലം പ്രശ്‌നമായി, രാധേ മാ വീണ്ടും നിയമക്കുരുക്കില്‍
X
radhe-maa-new

മുംബൈ :  വിവാദ ആള്‍ദൈവം രാധേ മാ വീണ്ടും നിയമക്കുരുക്കില്‍. കൈയില്‍ ത്രിശൂലവുമായി വിമാനത്തില്‍ യാത്ര ചെയ്തതിന് ഇവര്‍ക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ മുംബൈയിലെ ഒരു കോടതി എയര്‍പോര്‍ട്ട് പോലിസിനോട് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട്  സിഐ എസ് എഫ് ജീവനക്കാര്‍ക്കും ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജെറ്റ് എയര്‍വേയ്‌സ് മാനേജുമെന്റിനുമെതിരെ കേസെടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒരു സ്ത്രീധന പീഢനക്കേസിലും ഇവര്‍ അകപ്പെട്ടിരുന്നു.

[related]
Next Story

RELATED STORIES

Share it