ത്രിവല്‍സര എല്‍എല്‍ബി സ്‌പോട്ട് അലോട്ട്‌മെന്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വാശ്രയ ലോ കോളജുകളിലെ ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സിലെ പ്രവേശനത്തിനായുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് ഈമാസം ആറിന് പ്രസിദ്ധീകരിച്ചിരുന്നു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ 10ന് വൈകീട്ട് നാലിന് മുമ്പായി അതത് കോളജുകളില്‍ പ്രവേശനം നേടണമെന്നും അറിയിച്ചിരുന്നു.
10ന് വൈകീട്ട് നാലിന് ശേഷം ഒഴിവുവന്ന സീറ്റുകള്‍ നികത്തുന്നതിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 24ന് തിരുവനന്തപുരത്ത് പാളയം എല്‍എംഎസ് കോംപൗണ്ടിലെ ടിജെഎം ഹാളില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തും. വിവിധ ലോ കോളജുകളില്‍ ഒഴിവുള്ള സീറ്റുകളുടെ പട്ടിക 20ന് ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള 2018ലെ ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും പ്രോസ്‌പെക്ടസ് ക്ലോസ് ആറ് പ്രകാരം യോഗ്യത നേടിയിട്ടുള്ളതുമായ വിദ്യാര്‍ഥികള്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാം.
ഓണ്‍ലൈന്‍
രജിസ്‌ട്രേഷന്‍
സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 20 മുതല്‍ 23ന് വൈകീട്ട് അഞ്ചിനകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലെ മൂന്നു വര്‍ഷ എല്‍എല്‍ബി 2018 കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ എന്ന ലിങ്കില്‍ കയറണം.
തുടര്‍ന്ന് തങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ് വേഡ് എന്നിവ രേഖപ്പെടുത്തി ഹോം പേജില്‍ പ്രവേശിച്ച ശേഷം ഹോം പേജില്‍ ലഭ്യമായ സ്‌പോട്ട് അലോട്ട്‌മെന്റ് രജിസ്‌ട്രേഷന്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
സ്‌പോട്ട് അലോട്ട്‌മെന്റ് രജിസ്‌ട്രേഷന്‍ സ്ലിപ്പ് വെബ്‌പേജില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. ഈ സ്‌പോട്ട് അലോട്ട്‌മെന്റ് രജിസ്‌ട്രേഷന്‍ സ്ലിപ്പുമായി വിദ്യാര്‍ഥികള്‍ 24ന് രാവിലെ 10ന് സ്‌പോട്ട് അലോട്ട്‌മെന്റ് കേന്ദ്രത്തില്‍ ഹാജരാകണം.

Next Story

RELATED STORIES

Share it