ത്രിവല്‍സര എല്‍എല്‍ബി അപേക്ഷ

കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2018-19 അധ്യയന വര്‍ഷത്തെ ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷാര്‍ഥി ഇന്ത്യന്‍ പൗരനായിരിക്കണം. 45 ശതമാനം മാര്‍ക്കോടെ ബിരുദം പാസായിരിക്കണം. സാമൂഹികമായും വിദ്യഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 42 ശതമാനം മാര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് 40 ശതമാനവും മാര്‍ക്ക് മതിയാവും.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വച്ച് ആഗസ്ത് 19നായിരിക്കും പരീക്ഷ. ഇതിനായി 18 മുതല്‍ 28ന് വൈകീട്ട് 5 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെwww.cee.kerala.gov.in എന്ന സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷാ ഫീസ് ജനറല്‍ 600, പട്ടികജാതി-വര്‍ഗം 300 രൂപയുമാണ്.
Next Story

RELATED STORIES

Share it