Flash News

ത്രിപുര മുഖ്യന്റെ പുതിയ തിരിച്ചറിവ്: രവീന്ദ്രനാഥ ടാഗോര്‍ നോബല്‍ സമ്മാനം തിരികെ കൊടുത്തെന്ന്

ത്രിപുര മുഖ്യന്റെ പുതിയ തിരിച്ചറിവ്: രവീന്ദ്രനാഥ ടാഗോര്‍ നോബല്‍ സമ്മാനം തിരികെ കൊടുത്തെന്ന്
X
അഗര്‍ത്തല: വീണ്ടും അബദ്ധത്തില്‍ ചാടി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ഇത്തവണ രവീന്ദ്രനാഥ ടാഗോറിനെ കൂട്ടുപിടിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രതിഷേധത്തിച്ച് ടാഗോര്‍ നോബല്‍ സമ്മാനം തിരികെ കൊടുത്തെന്നാണ് ടാഗോറിന്റെ ജന്മദിനാഘോഷ ഭാഗമായി ഉദയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞത്.



പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 1913ല്‍ സാഹിത്യത്തിലാണ് രവീന്ദ്രനാഥ് ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ചത്. എന്നാല്‍ 1919ലെ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച നൈറ്റ്ഹൂഡ് ബഹുമതിയാണ് (സര്‍ ബഹുമതി) ടാഗോര്‍ ഉപേക്ഷിച്ചിരുന്നത്. ഇതാണ് മുഖ്യന്‍ നോബല്‍ സമ്മാനമാക്കിയത്.
Next Story

RELATED STORIES

Share it