ത്രിപുര: എന്‍എല്‍എഫ്ടി, എടിടിഎഫ് സംഘടനകള്‍ക്ക് നിരോധനം

ന്യൂഡല്‍ഹി: തൃപുരയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സായുധ സംഘടനകള്‍ക്കു നിരോധനമേര്‍പ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര (എന്‍എല്‍എഫ്ടി), ഓള്‍ ത്രിപുര ടൈഗര്‍ ഫോഴ്‌സ് (എടിടിഎഫ്) എന്നീ സംഘടനകളെയാണ് നിരോധിച്ചത്.
ഈ സംഘടനകള്‍ ആക്രമണ മാര്‍ഗം സ്വീകരിക്കുകയും സര്‍ക്കാരിന്റെ അധികാരത്തെ മറികടക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനും ശ്രമിക്കുന്നതായും നിരോധനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. സായുധ പോരാട്ടത്തിലൂടെ തൃപുരയെ രാജ്യത്ത് നിന്ന് ഭിന്നിപ്പിച്ച് മറ്റൊരു രാജ്യമുണ്ടാക്കാനാണ് ഇരു സംഘടനകളും ശ്രമിക്കുന്നതെന്നും വിജ്ഞാപനത്തില്‍ പറയുന്നു. യുഎപിഎയുടെ മൂന്ന് (ഒന്ന്) വകുപ്പ് പ്രകാരമാണ് സംഘടന നിരോധിച്ചത്.
വടക്കുകിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് നിയമവിരുദ്ധ സംഘടനകളുമായി എന്‍എല്‍എഫ്ടിക്കും എടിടിഎഫിനും ബന്ധമുള്ളതായും മന്ത്രാലയ വക്താക്കള്‍ വ്യക്ത—മാക്കി.



Next Story

RELATED STORIES

Share it