ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ 20 കേന്ദ്രങ്ങളില്‍
BY Sumeera SMR4 Nov 2015 3:54 AM GMT
Sumeera SMR4 Nov 2015 3:54 AM GMT
കോഴിക്കോട്: ജില്ലയില്‍ 20 കേന്ദ്രങ്ങളില്‍ ഈ മാസം ഏഴിന് വോട്ടെണ്ണും. കോഴിക്കോട് കോര്‍പറേഷനിലെ വോട്ടുകള്‍ കണ്ടംകുളം ജൂബിലിഹാളിലാണ് എണ്ണുക. പയ്യോളി മുന്‍സിപ്പാലിറ്റിയിലെ വോട്ടുകള്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിലും രാമനാട്ടുകരയിലെ വോട്ടുകള്‍ ഫാറൂഖ് കോളജിലും കൊടുവള്ളിയിലെ വോട്ടുകള്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലും മുക്കത്തെ വോട്ടുകള്‍ നീലേശ്വരം ഗവ. എച്ച്എസ്എസ്സിലും ഫാറോക്കിലെ വോട്ടുകള്‍ ഫാറൂഖ് ടെക്നിക്കല്‍ കോളജിലും കൊയിലാണ്ടിയിലെ വോട്ടുകള്‍ ജിവിഎച്ച്എസ്എസ് ബോയ്സിലും വടകരയിലേത് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലുമാണ് എണ്ണുക. അഴിയൂര്‍, ഒഞ്ചിയം, ചേറോട്, ഏറാമല ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന വടകര ബ്ലോക്കിലെ വോട്ടുകള്‍ മടപ്പള്ളി ഗവ. കോളജിലാണ് എണ്ണുക.
ചെക്യാട്, എടച്ചേരി, പുറമേരി, തൂണേരി, വളയം, വാണിമേല്‍, നാദാപുരം ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന തൂണേരി ബ്ലോക്കിലെ വോട്ടെണ്ണുക പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ്. കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റിയാടി, മരുതോങ്കര, വേളം, നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കുന്നുമ്മല്‍ ബ്ലോക്കിലെ വോട്ടുകള്‍ എണ്ണുക വട്ടോളി നാഷണല്‍ എച്ച്എസ്എസ്സിലാണ്.
ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂര്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തുകളിലെ വോട്ടുകള്‍ തോടന്നൂര്‍ ബ്ലോക്കിന് കീഴില്‍ വടകര സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്എസിലായിരിക്കും എണ്ണുക. മേലടി ബ്ലോക്കിലെ തുറയൂര്‍, കീഴരിയൂര്‍ തിക്കോടി മേപ്പയ്യൂര്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ വോട്ടുകള്‍ പയ്യോളി ഗവ. വിഎച്ച്എസ്എസ്സില്‍ എണ്ണും. പേരാമ്പ്ര ബ്ലോക്കിന് കീഴില്‍ വരുന്ന ചെറുവണ്ണ ൂ ര്‍, നൊച്ചാട,് ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ എന്നിവിടങ്ങളിലെ വോട്ടുകള്‍ പേരാമ്പ്ര സി കെ ജി ഗവ.കോളജില്‍ എണ്ണും.
ബാലുശ്ശേരി, നടുവണ്ണൂര്‍, ഉള്ളിയേരി, കോട്ടൂര്‍, ഉണ്ണികുളം, പനങ്ങാട്, കൂരാച്ചുണ്ട് എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബാലുശേരി ബ്ലോക്കിലെ വോട്ടുകള്‍ കോക്കല്ലൂര്‍ ഗവ.എച്ച്എസ്എസ്സിലായിരിക്കും എണ്ണുക. പന്തലായനി ബ്ലോക്കിലെ അത്തോളി, ചേമഞ്ചേരി, അരിക്കുളം, മൂടാടി, ചെങ്ങോട്ടുകാവ് എന്നിവിടങ്ങളിലെ വോട്ടുകള്‍ കൊയിലാണ്ടി ഗവ. മാപ്പിള എച്ച്എസ്എസ്സില്‍ എണ്ണും. ചേളന്നൂര്‍, കക്കോടി, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട, നരിക്കുനി, തലക്കുളത്തൂര്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ചേളന്നൂര്‍ ബ്ലോക്കിലെ വോട്ടുകള്‍ വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക്കിലായിരിക്കും എണ്ണുക. കൊടുവള്ളി ബ്ലോക്കിന് കീഴില്‍ വരുന്ന തിരുവമ്പാടി, കൂടരഞ്ഞി, കിഴക്കോത്ത്, മടവൂര്‍, കോടഞ്ചേരി, പുതുപ്പാടി, താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ വോട്ടുകള്‍ ജെഡിറ്റി ഇസ്ലാം പോളിടെക്നിക് ആന്റ് ഐടിസി ബില്‍ഡിങ് കോംപ്ലക്സില്‍ എണ്ണും.കൊടിയത്തൂര്‍, കുരുവട്ടൂര്‍ മാവൂര്‍ കാരശ്ശേരി കുന്ദമംഗലം ചാത്തമംഗലം പെരുവയല്‍ പെരുമണ്ണ എന്നീ പഞ്ചായത്തുകളുള്ള കുന്ദമംഗലം ബ്ലോക്കിലെ വോട്ടുകള്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിലും കടലുണ്ടി, ഒളവണ്ണ എന്നീ പഞ്ചായത്തുകളുള്ള കോഴിക്കോട് ബ്ലോക്കിലെ വോട്ടുകള്‍ തളി സാമൂതിരി എച്ച്.എസ്.എസ്സില്‍ എണ്ണും.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT