kozhikode local

ത്രിതല പഞ്ചായത്തുകള്‍ പേപ്പര്‍ കപ്പ് വ്യവസായത്തെ നശിപ്പിക്കുന്നുവെന്ന്‌

കോഴിക്കോട്: പേപ്പര്‍ കപ്പ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഇതിനു കാരണം ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും ശുചിത്വമിഷനുമാണെന്നും കേരള പേപ്പര്‍ കപ്പ് മാനുഫാക്—ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ശുചിത്വ മിഷന്റെ നിര്‍ദേശാനുസരണം പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ കൂടെ പേപ്പര്‍ കപ്പിനെയും നിരോധിച്ചിരിക്കുന്നു. കപ്പുകളില്‍ ഉപയോഗിച്ചിട്ടുള്ള പോളി എത്തിലീന്‍ കോട്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു തുടങ്ങിയ  പ്രചാരണം നടത്തിയാണ് ത്രിതല പഞ്ചായത്തുകളും കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളും പേപ്പര്‍ കപ്പ് വ്യവസായത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. ഇത്തരം അരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പേപ്പര്‍ കപ്പുകള്‍ ഉപയോഗിക്കുന്ന ഓഡിറ്റോറിയത്തിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തുന്നു. സര്‍ക്കാറും വ്യവസായ വകുപ്പും സംയുകത പ്രോല്‍സാഹനം നല്‍കി ആരംഭിച്ച വ്യവസായമാണ് അധികൃതര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തിലെ 500ഓളം പേപ്പര്‍ കപ്പ് നിര്‍മാണ യൂനിറ്റുകളെയും തൊഴിലാളികളേയും ഇതു ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. വേസ്റ്റ് മാനേജ്—മെന്റ് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരം നിരോധന പ്രവര്‍ത്തനങ്ങളുമായി അധികൃതര്‍ മുന്നോട്ട് വരുന്നതെന്ന് ഇവര്‍ ആരോപിച്ചു. കേരള പേപ്പര്‍ കപ്പ് മാനുഫാക്—ചേഴ്്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എബ്രഹാം സി ജേക്കബ്, സെക്രട്ടറി സന്ദീപ് ഫിലിപ്, വൈസ് പ്രസിഡന്റ് മോഹനന്‍ പിള്ള, ജില്ലാ പ്രസിഡന്റ് ടി എം ദയാനന്ദന്‍, ഖജാഞ്ചി ചെറുകാട്ട് പ്രദീപ് വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it