ത്യാഗിക്ക് ആര്‍എസ്എസുമായി അടുത്ത ബന്ധം

ത്യാഗിക്ക് ആര്‍എസ്എസുമായി  അടുത്ത ബന്ധം
X
SP-tyagi-airforceന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതി അന്വേഷിക്കുന്ന സിബിഐ ചോദ്യംചെയ്ത മുന്‍ വ്യോമസേനാ മേധാവി ശശീന്ദ്ര പാല്‍ ത്യാഗിക്ക് മോഡി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച തലസ്ഥാനത്തെ വിവേകാനന്ദ ഫൗണ്ടേഷനുമായുള്ള അടുത്ത ബന്ധത്തില്‍ ദുരൂഹത.

ആര്‍എസ്എസ് ഗവേഷണ സ്ഥാപനമായ ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായിരുന്ന മോദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്കുമാര്‍ ഡോവല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര എന്നിവര്‍ക്ക് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധമുണ്ടെന്നാണ് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി തെളിവു നല്‍കിയിട്ടുള്ളത്. ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് 2005ല്‍ വിരമിച്ച കേരള കാഡര്‍ ഓഫിസറായ ഡോവലായിരുന്നു പിന്നീട് ഫൗണ്ടേഷന്റെ ചുക്കാന്‍ പിടിച്ചത്. ആന്റണിയെയും സോണിയയെയും വരെ ഒതുക്കാന്‍ ഈ സംഘത്തിലെ എസ് പി ത്യാഗി അടക്കമുള്ളവര്‍ നടത്തിയ കളികളാണിപ്പോള്‍ പുറത്തുവരുന്നത്.
നേരത്തെ തന്നെ വിവേകാനന്ദ ഫൗണ്ടേഷനില്‍ മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ എസ് കെ കൃഷ്ണസ്വാമി, മുന്‍ സൈനികമേധാവി ശങ്കര്‍ റോയ് ചൗധരി, മുന്‍ വ്യോമസേന മേധാവി എസ് ജി ഇമാംദാര്‍, മുന്‍ റോ ചീഫ് എസ് ഡി സനായ്, മുന്‍ ഡെപ്യൂട്ടി എന്‍എസ്എ സതീഷ് ചന്ദ് തുടങ്ങിയവരും കര-നാവിക-വ്യോമ സേനയിലെയും ഇന്റലിജന്‍സ് ബ്യൂറോ, റോ, മിലിറ്ററി ഇന്റലിജന്‍സ് തുടങ്ങിയവയിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് ഫൗണ്ടേഷന്‍. ഇതില്‍ മുന്‍ റോ ചീഫ് സി ടി സഹായ്, മുന്‍ കരസേന അധിപന്‍ എന്‍ സി വിജ്, നാവികസേന വൈസ് അഡ്മിറല്‍ രാമന്‍പുരി തുടങ്ങിയ ഉന്നതര്‍ വിവേകാനന്ദ ഫൗണ്ടേഷന്റെ തലപ്പത്തുണ്ട്. സര്‍വീസില്‍ നിന്നു പിരിഞ്ഞശേഷം ത്യാഗി പലതവണ ഇറ്റലി സന്ദര്‍ശിക്കുകയും അഗസ്ത വെസ്റ്റ്‌ലാന്റിലെ ഉന്നതരുമായി ബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു.
സിബിഐ ചോദ്യംചെയ്യലില്‍ ത്യാഗി തന്നെ സമ്മതിച്ചതാണിത്. വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ അഗസ്ത വെസ്റ്റ്‌ലാന്റിനെ ഉള്‍പ്പെടുത്താന്‍ ഹെലികോപ്റ്ററിന്റെ ഉയരത്തില്‍ പറക്കാനുള്ള ശേഷി ത്യാഗിയാണ് 4500 മീറ്റര്‍ മതിയെന്നു തീരുമാനിച്ചത്. ബന്ധുക്കളായ സഞ്ജീവിനും സന്ദീപിനും 3600 കോടി വിലമതിക്കുന്ന ഇടപാടുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അഞ്ചു കമ്പനികളില്‍ ത്യാഗിക്കും വലിയ ഓഹരികളുള്ളതായി ചോദ്യംചെയ്യലില്‍ വെളിപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it