malappuram local

ത്തനാപുരം തേക്കിന്‍ച്ചുവട് തോട്ടുമുക്കം റോഡില്‍ യാത്രാ ദുരിതം

പഅരീക്കോട് : പത്തനാപുരം തേക്കിന്‍ച്ചുവട്  തോട്ടുമുക്കം റോഡില്‍ യാത്രാ ദുരിതം. പുനരുദ്ധാരണത്തിന് ഫണ്ട് ഇല്ലന്ന് അധികൃതര്‍. റോഡ് നന്നാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അരിമ്പ്രകുത്ത് വനഭൂമിയിലൂടെ പോകുന്ന റോഡ് രണ്ടര പതിറ്റാണ്ടായി അറ്റകുറ്റപണികള്‍ നടക്കാത്തിതിനാല്‍ കാല്‍നട യാത്രവരെ ദുഷ്‌ക്കരമായിരിക്കുകയാണ്. റോഡിന്റെ തുടക്കം വനംവകുപ്പിന്റെ കീഴിലും അവശേഷിക്കുന്ന ഭാഗങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍പെട്ടതുമാണ്. വനവകുപ്പിന്റെ അധികാര പരിധിയില്‍പെട്ട ഭാഗം  പുനരുദ്ധാരണ പ്രവൃത്തിക്ക് ആവശ്യമായ പണം വനംവകുപ്പ് അനുവദിക്കാത്തതാണു പ്രശ്‌നം. അവശേഷിക്കുന്ന ഭാഗത്ത് ഫണ്ട് അനുവദിക്കാന്‍ ജില്ലാ പഞ്ചായത്തും തയ്യാറല്ല. കാലങ്ങളായി അറ്റകുറ്റ പണികള്‍ നടക്കാത്തതിനാല്‍ ഇത് വഴി സര്‍വീസ് നടത്തിയിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സടക്കം മറ്റു വഴിക്കാണ് ഓടുന്നത്. നിലവില്‍ ആഞ്ഞൂറോളം കുടുംബങ്ങള്‍ റോഡിനെ ആശ്രയിക്കുന്നുണ്ട്. റോഡ് പുനരുദ്ധാരണാവശ്യവുമായി ജനകീയ സമരം പ്രത്യക്ഷപെടുന്ന അവസരബങ്ങളില്‍  ബന്ധപെട്ട ജനപ്രതിനിധികള്‍ ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് സമരക്കാരെ കബളിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. റോഡ് നഞ്ചാര യോഗ്യമാക്കണമെന്നാവശ്യപെട്ട് പ്രദേശവാസികള്‍ റോഡ് സംരക്ഷണ സമിതിക്ക് രൂപംനല്‍കുകയും വകുപ്പ് മന്ത്രി, എം എല്‍ എ, ഡി എഫ് ഒ എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു.  നിവേദനങ്ങള്‍ പരിഗണിച്ച എം എല്‍ എ കഴിഞ്ഞമാസം 28ന് വിളിച്ച് ചേര്‍ത്ത ബന്ധപെട്ടവരുടെ യോഗത്തില്‍ റോഡ് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ലന്നും നാട്ടുകരുടെ സഹകരണത്തോടെ റോഡിലെ കുഴികള്‍ അടച്ച് വാഹന ഗതാഗതം പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റിദ്ധരിച്ച ചിലര്‍ താല്‍ക്കാലികമായി റോഡിലെ കുഴികള്‍ മണ്ണിട്ട് നികത്തുന്നതിനെ തടസ്സപെടുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എം എല്‍എ യുടെ മേല്‍നോട്ടത്തില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരം റോഡ് സംരക്ഷണ സമിതിയുടെ നേതൃത്തില്‍ കഴിഞ്ഞ ദിവസ്സം റോഡിലെ ഏതാനും ഭാഗത്തെ കുഴികള്‍ അടക്കുകയും ശേഷിക്കുന്നവ താമസിയാതെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.  തെറ്റിദ്ധാരണങ്ങള്‍ അകറ്റി സംരക്ഷണ സമിതിയുമായി സഹകരിക്കരിക്കമെന്ന് പ്രദേശവാസികളോട് സമിതി പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കെ കെ ശംസുദ്ദീന്‍, എം ടി അഹമ്മദ് കുട്ടി, കെ വി ഹുസ്സന്‍, പി സി ശരീഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it