Cricket

തോല്‍വിശാപം മാറാതെ ഇന്ത്യന്‍ പെണ്‍പട; കംഗാരുപ്പട ഫൈനലില്‍

തോല്‍വിശാപം മാറാതെ ഇന്ത്യന്‍ പെണ്‍പട; കംഗാരുപ്പട ഫൈനലില്‍
X


മുംബൈ: ത്രിരാഷ്ട്ര വനിതാ ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് മൂന്നാം തോല്‍വി. ആസ്‌ത്രേലിയയോട് 36 റണ്‍സിനാണ് ഇന്ത്യയുടെ പെണ്‍പട തോല്‍വി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സടിച്ചപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെന്ന നിലയില്‍ അവസാനിച്ചു.ജയത്തോടെ ആസ്‌ത്രേലിയ ഫൈനലില്‍ കടന്നു.  ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബെത്ത് മൂണിയും (71) എല്ലിസി വില്ലാനിയും (61) അര്‍ധ സെഞ്ച്വറി നേടിയതോടെ ആസ്‌ത്രേലിയ 186 എന്ന മികച്ച സ്‌കോര്‍ അക്കൗണ്ടിലാക്കി. മൂണി 46 പന്തുകള്‍ നേരിട്ട് എട്ട് ഫോറുകള്‍ പറത്തിയപ്പോള്‍ വില്ലാനി 42 പന്തില്‍ 10 ഫോറും അക്കൗണ്ടിലാക്കി. ഇന്ത്യക്കുവേണ്ടി പൂജ വസ്ത്രാക്കര്‍ രണ്ടും രാധ യാദവ്, പൂനം യാദവ്, ജൂലാന്‍ ഗോസ്വാമി എന്നിവര്‍ ഓരോ വിക്കറ്റും നേടി. 187 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ തകര്‍ത്തത് മെഗന്‍ സ്‌കട്ടിന്റെ ഹാട്രിക്കാണ്. വെടിക്കെട്ട് ഓപണര്‍ സ്മൃതി മന്ദാന (3), മിതാലി രാജ് (0), ദീപ്തി ശര്‍മ (2) എന്നിവരുടെ വിക്കറ്റുകളാണ് സ്‌കട്ട് പിഴുതത്. ട്വന്റി20 യില്‍ ഓസീസ് വനിതാ താരം നേടുന്ന ആദ്യ ഹാട്രിക്കാണിത്. ഇന്ത്യക്കുവേണ്ടി ജെമീമ റോഡ്രിഗസ് (50) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ഹര്‍മന്‍പ്രീത് കൗര്‍ (33), അനുജ പാട്ടില്‍ (38) എന്നിവരും  ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
Next Story

RELATED STORIES

Share it