Cricket

തോല്‍വിക്ക് ഇങ്ങനെയും കണക്കുതീര്‍ക്കാമോ? ഇത് സിംബാബ്‌വെയുടെ പ്രതികാരം

തോല്‍വിക്ക് ഇങ്ങനെയും കണക്കുതീര്‍ക്കാമോ? ഇത് സിംബാബ്‌വെയുടെ പ്രതികാരം
X


ഷാര്‍ജ: തോല്‍വിക്ക് കണക്കുകതീര്‍ക്കുകയാണെങ്കില്‍ അത് എങ്ങനെയാണ് വേണ്ടതെന്ന് സിംബാബ്‌വെ കാട്ടിക്കൊടുത്തു. അഫ്ഗാനിസ്താനെതിരായ രണ്ടാം ഏകദിനത്തില്‍ 154 റണ്‍സിന്റെ വിജയം നേടിയാണ് സിംബാബ്‌വെ അഫ്ഗാനിസ്താനോട് മധുര പ്രതികാരം ചെയ്തത്. ആദ്യ ഏകദിനത്തില്‍ 154 റണ്‍സിനാണ് അഫ്ഗാനിസ്താന്‍ സിംബാബ്‌വെയെ നാണംകെടുത്തിയത്. ആദ്യം മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 333 റണ്‍സ് അടിച്ചെടുത്തു. മറുപടിക്കിറങ്ങിയ സിംബാബ്‌വെയെ 179 റണ്‍സില്‍ എറിഞ്ഞിട്ട അഫ്ഗാന്‍ നിര 154 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും സ്വന്തമാക്കി. രണ്ടാം ഏകദിനത്തില്‍ സംഭവിച്ചത് ആദ്യ മല്‍സരത്തിന്റെ നേരെ വിപരീതം. ഇത്തവണ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ അഞ്ച് വിക്കറ്റിന് 333 റണ്‍സ് നേടിയപ്പോള്‍ അഫ്ഗാന്‍ 179 റണ്‍സിന് പുറത്ത്. സിംബാബ് വെയുടെ ജയം 154 റണ്‍സിന്.  രണ്ട് മല്‍സരങ്ങളിലും ഇരു ടീമുകളുടെയും സ്‌കോറുകള്‍ തമ്മിലുള്ള സാമ്യമാണ് ആരാധകരില്‍ കൗതുകം ഉണര്‍ത്തുന്നത്. ആദ്യ ഏകദിനത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ റഹ്മത്ത് ഷായുടെ (114) സെഞ്ച്വറിയാണ് അഫ്ഗാനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചതെങ്കില്‍ രണ്ടാം ഏകദിനത്തില്‍ മറ്റൊരു മൂന്നാം നമ്പറുകാരന്‍ ബ്രെന്‍ഡന്‍ ടെയ്‌ലറും (125) സിംബാബ്‌വെയ്ക്കു വേണ്ടി സെഞ്ച്വറിയുമായി കസറി.
Next Story

RELATED STORIES

Share it