wayanad local

തോല്‍പ്പെട്ടിയില്‍ മോഴയാന ഭീതിവിതയ്ക്കുന്നു



കാട്ടിക്കുളം: ചക്ക സീസണായതോടെ തോല്‍പ്പെട്ടിയില്‍ മോഴയാന ഭീതി പരത്തുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ തോല്‍പ്പെട്ടി അബ്ദുറഹ്മാന്‍, സാബു എന്നിവരുടെ കുമ്മട്ടി ആന തകര്‍ത്തു. തോട്ടങ്ങളില്‍ ചക്കയും മാങ്ങയും ആയതോടെ വൈകീട്ട് ആറോടെ തന്നെ റോഡരികില്‍ വന്ന് നില്‍ക്കുകയാണ് മോഴയാന. സന്ധ്യ കഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷം മോഴയാനയുടെ നിരന്തര ശല്യം അവസാനിപ്പിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നാട്ടിലിറങ്ങി ഭീതി പരത്തുന്ന മോഴയാനകളെ പിടികൂടാനായി രണ്ട് കുങ്കിയാനകളെ തോല്‍പ്പെട്ടിയില്‍ കൊണ്ടുവന്നങ്കിലും ഒരാഴ്ച ഫോറസ്റ്റ് ഓഫിസിന് സമീപം തളച്ചിട്ടതല്ലാതെ ഒരു ഗുണവും നാട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല ആനയിറങ്ങുന്ന കടവില്‍ കാവല്‍ ഏര്‍പ്പെടുത്തിയെങ്കിലും ഇതൊന്നും മോഴയ്ക്ക് പ്രതിരോധമല്ലെന്നു സമീപവാസികള്‍ പറഞ്ഞു. ഒരാള്‍ പൊക്കത്തില്‍ തീ കത്തിച്ച് കാവലിരുന്ന വാച്ചര്‍മാരും വനപാലകരും കഷ്ടിച്ചാണ് ആനയുടെ ആക്രമണില്‍നിന്നു രക്ഷപ്പെട്ടത്.
Next Story

RELATED STORIES

Share it