wayanad local

തോല്‍പ്പെട്ടിയില്‍ കാട്ടാനശല്യം; നാട്ടുകാര്‍ വനപാലകരെ ബന്ദികളാക്കി



മാനന്തവാടി: നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാട്ടാനശല്യം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് തോല്‍പ്പെട്ടിയില്‍ നാട്ടുകാര്‍ വനപാലകരെ ബന്ദികളാക്കി. ശനിയാഴ്ച രാത്രി 11ഓടെ പ്രദേശത്തിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ ഡെപ്യൂട്ടി റേഞ്ചര്‍ അടക്കമുള്ള വനപാലകരെയാണ് പ്രദേശവാസികള്‍ നരിക്കല്ലില്‍ തടഞ്ഞുവച്ചത്. തുടര്‍ന്ന് വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് വാര്‍ഡന്‍ ദിനേശ് ശങ്കര്‍, തിരുനെല്ലി എസ്‌ഐ ജിനേഷ് എന്നിവര്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍, ആനയിറങ്ങുന്ന സ്ഥലത്ത് വനംവകുപ്പ് ജീവനക്കാര്‍ പട്രോളിങ് നടത്തുക, കൃഷിയിടത്തില്‍ ഇറങ്ങിയ സമയം തന്നെ കാട്ടാനയെ തുരത്താനുള്ള നടപടി സ്വീകരിക്കുക, ജനജാഗ്രതാ സമിതി പ്രവര്‍ത്തനം ഊര്‍ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചതോടെ ഇന്നലെ രാവിലെ 11ഓടെ പ്രശ്‌നം പരിഹരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിട്ടയച്ചു.
Next Story

RELATED STORIES

Share it