തോറ്റ വനിതാ സ്ഥാനാര്‍ത്ഥിയെ അപമാനിച്ചു; ലീഗിന്റെ ആഹ്ലാദപ്രകടനത്തിരേ പ്രതിഷേധം
BY swapna en9 Nov 2015 10:26 AM GMT
swapna en9 Nov 2015 10:26 AM GMT
കണ്ണൂര്‍:തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റ വനിതാ സ്ഥാനാര്‍ത്ഥിയെ അപമാനിക്കുന്ന തരത്തിലുള്ള ലീഗിന്റെ ആഹ്ലാദ പ്രകടനത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. കണ്ണൂര്‍ മാടക്കര ഈസ്റ്റ് വാര്‍ഡിലെ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയെ അപമാനിക്കുന്ന രീതിയിലുള്ള ആഹ്ലാദ പ്രകടനമാണ് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയത്.പര്‍ദ്ദയണിഞ്ഞ സ്ത്രീയുടെ രൂപത്തെ പ്രതീകാത്മകമായി അപമാനിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. പച്ച റിബണ്‍ തലയിലും കൈയിലും കെട്ടിയ പ്രവര്‍ത്തകരാണ് പ്രകടനം നടത്തുന്നത്.
സ്ത്രീകളോടുള്ള മുസ്ലിം ലീഗിന്റെ പൊതുസമീപനമാണിതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റൈഹാന ടീച്ചര്‍ പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടി എസ്.പിക്കും ഡി.ജി.പിക്കും ഉടന്‍ പരാതി നല്‍കും. വനിതാ കമ്മീഷനെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു.
പ്രകടനം നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് സി പി എം വനിതാ നേതാവ് ടി എന്‍ സീമ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ലീഗ് ഉടന്‍ തന്നെ കുറ്റക്കാര്‍ക്കെതിരേ കേസെടുക്കണമെന്നും സ്ത്രീകളെ അപമാനിക്കുന്നത് ഒരു തരത്തിലും വച്ചു പൊറിപ്പിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
സംഭവത്തില്‍ മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെങ്കില്‍ ഇവര്‍ക്കെതിരേ ശക്തമായി നടപടിയെടുക്കുമെന്ന് മുസ് ലിം ലീഗ് നേതാവ് പി കെ ഫിറോസ് പറഞ്ഞു.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT