Flash News

തോറ്റെങ്കിലും ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍; ജയത്തോടെ പോളണ്ടിന് മടക്കം

തോറ്റെങ്കിലും ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍; ജയത്തോടെ പോളണ്ടിന് മടക്കം
X


വോള്‍വോഗ്രാഡ്: ഗ്രൂപ്പ് എച്ചില്‍ ആശ്വാസ ജയത്തോടെ പോളണ്ടിന് മടക്കടിക്കറ്റ്. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിനാണ് പോളിഷ് പട തകര്‍ത്തത്.  ജയിച്ചെങ്കിലും മൂന്ന് കളിയില്‍ നിന്ന് മൂന്ന് പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് പോളണ്ട് റഷ്യയില്‍ നിന്ന് മടങ്ങുന്നത്. മൂന്ന് കളികളില്‍ നിന്ന് നാല് പോയിന്റുള്ള ജപ്പാന്‍ രണ്ടാം സ്ഥാനക്കാരായപ്പോള്‍ ആറ് പോയിന്റുള്ള കൊളംബിയ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. നാല് പോയിന്റ് തന്നെയുള്ള സെനഗല്‍ മൂന്നാം സ്ഥാനക്കാരായാണ് ഗ്രൂപ്പ് ഘ്ട്ടം അവസാനിപ്പിച്ചത്.
ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ 3-4-3 ഫോര്‍മാറ്റില്‍ പോളണ്ട് ബൂട്ടണിഞ്ഞപ്പോള്‍ 4-2-3-1 ശൈലിയിലാണ് ജപ്പാന്‍ കളി മെനഞ്ഞത്. തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടം ഇരു കൂട്ടരും പുറത്തെടുത്തെങ്കിലും ഗോള്‍രഹിതമായാണ് ആദ്യ പകുതി അവസാനിച്ചത്. പന്തടക്കത്തില്‍ 56 ശതമാനം പോളണ്ട് ആധിപത്യം നിലനിര്‍ത്തിയപ്പോള്‍ അഞ്ച് തവണ വീതം ഇരുകൂട്ടരും ഗോള്‍ശ്രമം നടത്തി.
രണ്ടാം പകുതിയുടെ തുടക്കം തന്നെ ജപ്പാന്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തി. ഒസാക്കിയെ പിന്‍വലിച്ച് ഒസാക്കൊയെ കളത്തിലിറക്കി. ഗോളിനായി മികച്ച പോരാട്ടം മൈതാത്ത് നിറഞ്ഞുനിന്നു. ഒടുവില്‍ 59ാം മിനിറ്റില്‍ ജപ്പാന്‍ പ്രതിരോധത്തെ തകര്‍ത്ത് പോളണ്ട് അക്കൗണ്ട് തുറന്നു. ബോക്‌സിന് തൊട്ടുമുമ്പ് കുര്‍സാവ എടുത്ത ഫ്രീകിക്കിനെ ജാന്‍ ബെഡ്‌നാറെക് പോസ്റ്റിലെത്തിക്കുകയായിരുന്നു. 1-0ന് പോളണ്ട് മുന്നില്‍. പിന്നീടുള്ള സമയത്ത് ഗോള്‍മടക്കാന്‍ ജപ്പാന്് സാധിച്ചിക്കാതെ വന്നതോടെ 1-0ന്റെ ജയം പോളണ്ടിനൊപ്പം നിന്നു.തോറ്റെങ്കിലും ഗോള്‍ ശരാശരിയുടെ കരുത്തില്‍ ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ജി വിന്നറാവും ജപ്പാന്റെ എതിരാളികള്‍.
Next Story

RELATED STORIES

Share it