Flash News

തോറ്റതിന്റെ കാരണം അന്വേഷിച്ച വിദ്യാര്‍ത്ഥിക്ക് ഒരു കോടി പിഴ

തോറ്റതിന്റെ കാരണം അന്വേഷിച്ച വിദ്യാര്‍ത്ഥിക്ക് ഒരു കോടി പിഴ
X
student

ലക്‌നൗ: പരീക്ഷയില്‍ തോറ്റതിന്റെ കാരണം ചോദിച്ച എട്ടാംക്ലാസുകാരന് സ്‌കൂള്‍ അധികൃതര്‍ ഒരു കോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശില ആഗ്രയില്‍ സെന്റ് ഫ്രാന്‍സിസ് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷെഹ്ജാനാണ് നോട്ടീസ് ലഭിച്ചത്.എട്ടാം ക്ലാസ് വരെ ഒരു കുട്ടിയെയും തോല്‍പിക്കാന്‍ പാടില്ലാ എന്ന നിയമം നിലനില്‍ക്കെയാണ് സ്‌കൂള്‍ അധികൃതരുടെ നടപടി. എന്തുകൊണ്ട് തന്നെ തോല്‍പിച്ചു എന്ന ചോദ്യത്തിലൂടെ സ്‌കൂളിന്റെ പ്രതിച്ഛായക്ക് മുഹമ്മദ് ഷെഹ്ജാന്‍ കോട്ടമുണ്ടാക്കി എന്നാണ് സ്‌കൂള്‍ അധികൃതരുടെ  വിചിത്രമായ കണ്ടെത്തല്‍.
എട്ടാംക്ലാസ് വരെ ആരെയും തോല്‍പിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഷെഹ്ജാന്റെ പിതാവ് മുഹമ്മദ് സഗീര്‍ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാളില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഷെഹ്ജാന് സ്‌കൂള്‍ മാനേജ്‌മെന്റ് നോട്ടീസ് അയച്ചത്. നിരുപാധികം മാപ്പ് പറയുക അല്ലെങ്കില്‍ 15 ദിവസത്തിനുള്ളില്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കുക എന്നതാണ് സ്‌കൂളിന്റെ ആവശ്യം.
Next Story

RELATED STORIES

Share it