Flash News

തോമസ് ചാണ്ടി വിഷയം മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്തില്ല:മുഖ്യമന്ത്രി

തോമസ് ചാണ്ടി വിഷയം മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്തില്ല:മുഖ്യമന്ത്രി
X


തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തോമസ് ചാണ്ടിയുടെ കാര്യം ദേശീയ നേതൃത്വവുമായി ചര്‍ച്ചചെയ്യണമെന്നും അതിനുശേഷം തീരുമാനം അറിയിക്കാമെന്നും എന്‍സിപി നേതാക്കള്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എന്‍സിപി നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞ ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാണ്ടിയുടെ രാജി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന നിഗമനത്തിലായിരുന്നു രാഷ്ട്രീയ കേരളം. എന്നാല്‍, ഇക്കാര്യം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുപോലുമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തോമസ് ചാണ്ടി രാജിസന്നദ്ധത അറിയിച്ചിരുന്നു. തല്‍ക്കാലം മാറിനില്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടി യോഗത്തില്‍ പറഞ്ഞു. അതേസമയം, സിപിഐ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.ആരോപണവിധേയനായ മന്ത്രിയെ പുറത്താക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമായാണ് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. തോമസ് ചാണ്ടിക്കൊപ്പം യോഗത്തില്‍ ഇരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ വിട്ടുനില്‍ക്കുന്നതെന്ന് സിപിഐ നേതൃത്വം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇ ചന്ദ്രശേഖരനെ അറിയിച്ചു. സിപിഐയുടെ നടപടി അസാധാരണ സംഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it