Flash News

തോമസ് ചാണ്ടി :നിയമകാര്യങ്ങള്‍ക്ക് ശേഷം നടപടിയെന്ന് കോടിയേരി



തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയായശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയം എജി പരിശോധിച്ച് സര്‍ക്കാരിനു നിയമോപദേശം നല്‍കും. ആര് തെറ്റുചെയ്താലും ശിക്ഷിക്കപ്പെടും. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച സ്വാഭാവിക നീതി തോമസ് ചാണ്ടിക്കും ലഭിക്കേണ്ടതുണ്ട്. സോളാര്‍ വിവാദത്തില്‍ തോമസ് ചാണ്ടി വിഷയം മുങ്ങിപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it