Flash News

തോമസ് ചാണ്ടി അധികാരം ദുരുപയോഗം ചെയ്തു : സിപിഐ



ന്യൂഡല്‍ഹി: കായല്‍ കൈയേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ ദേശീയ നേതൃത്വം. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ആരോപിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം. അഴിമതി കാണിക്കുന്നവരെ സംരക്ഷിക്കുന്ന നയം ഇടതുപക്ഷത്തിനില്ല.  തോമസ് ചാണ്ടിക്കെതിരേ നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദേശം പാലിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it