Flash News

തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി തീരുമാനിക്കും

തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി തീരുമാനിക്കും
X


തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. നിയമോപദേശം അനുസരിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. തോമസ് ചാണ്ടി രാജി വച്ചേക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. അതേസമയം, രാജി ഇന്നുണ്ടാവില്ലെന്നാണ് റിപോര്‍ട്ട്. ചര്‍ച്ച നടത്തിയതില്‍ സിപിഐക്ക് സന്തോഷമാണെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കാര്യങ്ങളെത്തുമെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കിയത്. രാജി അനിവാര്യമാണെന്ന് സിപിഐയും ജെഡിഎസും നിലപാടറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫ് യോഗം സമാപിച്ചു.

[related]
Next Story

RELATED STORIES

Share it