Flash News

തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം: മന്ത്രിക്കു പ്രത്യേക പരിഗണനയുണ്ടോയെന്ന് കോടതി

തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം: മന്ത്രിക്കു പ്രത്യേക പരിഗണനയുണ്ടോയെന്ന് കോടതി
X



കൊച്ചി: തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രിയായതുകൊണ്ടാണോ തോമസ് ചാണ്ടിക്കെതിരേ നടപടിയെടുക്കാത്തതെന്നു കോടതി ചോദിച്ചു. പാവപ്പെട്ടവരുടെ കൈയേറ്റം ബുള്‍ടൗസര്‍ ഉപയോഗിച്ച് പൊളിച്ചുകളയാറില്ലേയെന്നും കൈയേറ്റ വിഷയത്തില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് എന്താണെന്നും കോടതി ചോദിച്ചു. തൃശൂര്‍ സ്വദേശി ടിഎന്‍ മുകുന്ദന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈകോടതിയുടെ വാക്കാലുള്ള വിമര്‍ശനം. കേസ് നാളെ വീണ്ടും പരിഗണിക്കും.

[related]
Next Story

RELATED STORIES

Share it