Flash News

തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം: ജില്ലാ കലക്ടര്‍ അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം: ജില്ലാ കലക്ടര്‍ അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
X
ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ക്കയ്യേറ്റ കേസുമായി ബന്ധപ്പെട്ട ഹരജിയാണ് കോടതി പരിഗണിച്ചത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമി, തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തിയതാണെന്ന കലക്ടറുടെ റിപോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.



എന്നാല്‍ ഇതിനെതിരെ തോമസ് ചാണ്ടി മറ്റൊരു ഹരജി നല്‍കി.  ഈ കേസ് പരിഗണിക്കവെ തെറ്റായ സര്‍വേ നമ്പറാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നതെന്ന് കലക്ടര്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നോട്ടീസുകള്‍ കോടതി റദ്ദാക്കുകയും കലക്ടറെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.കലക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ത്ഥിയാണോ എന്നും ജില്ലാ കലക്ടര്‍ എന്നാല്‍ ചില ഉത്തരവാദിത്വങ്ങള്‍ ഉള്ള ആളാണെന്നും കോടതി ചോദിച്ചു.
Next Story

RELATED STORIES

Share it