Flash News

തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധനക്ക് കോടതി ഉത്തരവ്

തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധനക്ക് കോടതി ഉത്തരവ്
X


കോട്ടയം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തില്‍  ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതി ഇത് സംബന്ധിച്ച് വിജിലന്‍സിന്  ഉത്തരവ് നല്‍കി. ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി സുഭാഷിന്റെ പരാതിയെതുടര്‍ന്നാണ് കോടതി നടപടി.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ഗ്രേറ്റ് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിക്കാന്‍ മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയെന്നാണ് ആരോപണം. മന്ത്രി അനധികൃതമായി സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് നിര്‍മിച്ചുവെന്നും ഇത് മൂലം 65 ലക്ഷം രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിന് സംഭവിച്ചുവെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍, കായല്‍ നികത്തി റോഡ് നിര്‍മിച്ചിട്ടില്ലെന്നും ചെറിയ ബണ്ട് മാത്രമാണ് പരാതിക്കാരന്‍ പറയുന്ന സ്ഥലത്തുണ്ടായിരുന്നത് എന്നുമാണ് സര്‍ക്കാര്‍ വാദം. ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ ആറോളം പേര്‍ നല്‍കിയ പരാതി പരിശോധിച്ചുവരികയാണെന്നുമുള്ള സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തള്ളിയാണ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it