Flash News

തോമസ് ഉണ്ണിയാടന്റെ രാജി തീരുമാനം മന്ത്രിസഭായോഗത്തിന് ശേഷം: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ രാജിക്കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടാകും. മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രി ഉണ്ണിയാടന്റെ രാജി സ്വീകരിച്ചിരുന്നില്ല. അതിനിടെ മുഖ്യമന്ത്രി ഇന്ന് മാണിയുമായി കൂടിക്കാഴ്ച നടത്തി.

മാണി രാജിവെക്കുകയാണെങ്കില്‍ താനും രാജിവെക്കാന്‍ തയ്യാറാകുമെന്ന് ഉണ്ണിയാടന്‍ നേരത്തേ അറിയിച്ചിരുന്നുവെങ്കിലും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്റ്റീറിംഗ് കമ്മിറ്റി യോഗം ഈ നിലപാട് ഒരു ഘട്ടത്തില്‍ തള്ളിയിരുന്നു.
താന്‍ രാജിവെക്കുകയാണെങ്കില്‍ പാര്‍ട്ടിയിലെ മറ്റുള്ളവരും സ്ഥാനങ്ങള്‍ രാജിവെക്കണമെന്ന ധനമന്ത്രി കെ എം മാണിയുടെ ആവശ്യത്തിന് കേരളാകോണ്‍്ഗ്രസിനകത്തു നിന്നു തന്നെ തിരിച്ചടി നേരിട്ടിരുന്നു. മാണി മാത്രം രാജിവെച്ചാല്‍ മതിയെന്നും പി ജെ ജോസഫും തോമസ് ഉണ്ണിയാടനും രാജിവെക്കില്ലെന്നുമാണ് പാര്‍ട്ടിയുടെ സ്റ്റീറിംഗ് കമ്മിറ്റി യോഗത്തില്‍ ഉരുത്തിരിഞ്ഞ നിലപാട്. പി ജെ ജോസഫ് രാജിവെക്കണമെന്ന്് യോഗത്തില്‍ മാണിപക്ഷം ആവശ്യമുയര്‍ത്തിയപ്പോള്‍ ജോസഫ് പക്ഷം ഇതിനെ എതിര്‍ക്കുകയായിരുന്നു. ഒടുവില്‍ മാണി മാത്രം രാജിവെച്ചാല്‍ മതിയെന്ന നിലപാടിലേക്ക്് യോഗം എത്തുകയായിരുന്നു. എന്നാല്‍ മാണിക്ക്് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഉണ്ണിയാടനും രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയാണുണ്ടായത്.
Next Story

RELATED STORIES

Share it