Pathanamthitta local

തോണ്ടറ പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇന്ന്

തിരുവല്ല: എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും മധ്യേ മണിമലയാറിന് കുറുകെ നിര്‍മിച്ച തോണ്ടറ പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കുറ്റൂരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിക്കും.
എംസി റോഡില്‍ വീതി കുറഞ്ഞ പഴയ തോണ്ടറ പാലത്തിനു സമാന്തരമായി ഇരുവശങ്ങളിലും ഫുട്പാത്തോടു കൂടി പുതിയ പാലം നിര്‍മിക്കണമെന്നത് ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു. ലോകബാങ്കിന്റെ സഹായത്തോടെ കെഎസ്ടിപി നടപ്പാക്കുന്ന  എംസി റോഡിന്റെ രണ്ടാംഘട്ടത്തിലെ  ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ നവീകരണ പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ തോണ്ടറ പാലം നിര്‍മിച്ചത്. പഴയ തോണ്ടറ പാലം 1959ല്‍ ആധുനിക സാങ്കേതികവിദ്യയായ പ്രീസ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മിച്ച സംസ്ഥാനത്തെ ആദ്യ പാലമാണ്. എന്നാല്‍, പാലത്തിന്റെ വീതി കുറവും നടപ്പാതകളുടെ അഭാവവും മൂലം നിരന്തരം ഗതാഗത കുരുക്കും കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കുന്നതിന് അസൗകര്യവും സൃഷ്ടിച്ചിരുന്നു.  ഇതിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പുതിയ പാലം നിര്‍മിച്ചത്.
രണ്ടു വശങ്ങളിലും 15 മീറ്റര്‍ വീതം നീളമുള്ള ഓരോ സ്പാനുകളും മധ്യത്തില്‍ 29.3 മീറ്റര്‍ നീളമുള്ള മൂന്നു സ്പാനുകളും ഉള്ള പുതിയ പാലത്തിന് 12 മീറ്റര്‍ വീതിയുണ്ട്. പാലത്തിന്റെ ആകെ നീളം 118 മീറ്ററാണ്. രണ്ടുവരി ഗതാഗതത്തിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള പാലത്തിന് 7.5 മീറ്റര്‍ വീതിയില്‍ ഗതാഗത പാതയും ഇരുവശങ്ങളിലും 1.3 മീറ്റര്‍ വീതിയില്‍ നടപ്പാതകളുമുണ്ട്. ആകെയുള്ള 37 പൈലുകള്‍ 28 മീറ്റര്‍ താഴ്ചയില്‍ പാറയിലാണ് ഉറപ്പിച്ചിട്ടുള്ളത്. പാലത്തിന്റെ മധ്യഭാഗത്തെ മൂന്നു സ്പാനുകള്‍ പ്രീസ്ട്രെസ്ഡ് റീഇന്‍ഫോഴ്സ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡര്‍-സ്ലാബ് ഡിസൈനിലും 15 മീറ്ററിന്റെ പാര്‍ശ്വഭാഗത്തുള്ള സ്പാനുകള്‍ റീ ഇന്‍ഫോഴ്സ്ഡ് കോണ്‍ക്രീറ്റ് ഫ്ളാറ്റ് സ്ലാബ് ഡിസൈനിലുമാണ് നിര്‍മിച്ചിട്ടുള്ളത്. ആധുനിക രീതിയില്‍ എക്സ്പാന്‍ഷന്‍ ജോയിന്റുകള്‍ ഒഴിവാക്കി കണ്ടിന്യൂവസ് സ്പാനായി നിര്‍മിച്ചിട്ടുള്ള പാലത്തിന് 7.6 കോടി രൂപയാണ് ചെല
Next Story

RELATED STORIES

Share it