palakkad local

തോണിപ്പാടം തോടുകാട് കുന്തിച്ചേരി കനാല്‍പാലം അപകടത്തില്‍



ആലത്തൂര്‍: തോണിപ്പാടം തോടുകാട് കുന്തിച്ചേരി കനാല്‍പാലം അപകടാവസ്ഥയില്‍. പ്രധാന സ്ലാബിനടിയില്‍ കോണ്‍ക്രീറ്റ് പ്ലാസ്റ്റര്‍ ഇളകി കമ്പി തെളിഞ്ഞു കാണുന്നുണ്ട്്. കുത്തനൂര്‍ കടമാന്‍ ചോലയിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള ഭാരവാഹനങ്ങള്‍ ഇടതടവില്ലാതെ പായുന്നതാണ് പാലത്തിന്റെ ബലക്ഷയത്തിന് കാരണം. 15ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ പാലത്തിലൂടെ പോവരുതെന്ന് ജലസേചന വിഭാഗം എന്‍ജിനീയര്‍ വിലക്കിയിട്ടുള്ളതാണ്. 50 ടണ്ണിലധികം ഭാരമുള്ള ടോറസ് ലോറികളാണ് ദിവസവും കടന്നുപോവുന്നത്. മലമ്പുഴ ജലസേചന കനാലിന്റെ ചൂലനൂര്‍ കനാലിന് കുറുകെയാണ് പാലം. സര്‍വീസ് ബസ്സുകളും സ്‌കൂള്‍ ബസ്സും അടക്കമുള്ള നിരവധി വാഹനങ്ങള്‍ പോവുന്ന പാതയാണിത്.
Next Story

RELATED STORIES

Share it