kozhikode local

തോട് വീണ്ടെടുക്കാന്‍ ഇന്ന് സിപിഎം മാര്‍ച്ച്

വാണിമേല്‍: ഉടുമ്പിറങ്ങിമലയില്‍ ഖനന മാഫിയ മണ്ണിട്ട് മൂടിയ തോട് വീണ്ടെടുക്കാന്‍ ഇന്ന് സിപിഎം നേതൃത്വത്തില്‍ ഉടുമ്പിറങ്ങി മലയിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ എട്ട് മണിക്കാരംഭിക്കുന്ന മാര്‍ച്ചിന്റെ ഭാഗമായി തോട് പുനര്‍നിര്‍മിക്കുകയും കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കത്തിച്ച പാലം പുനര്‍നിര്‍മിക്കുകയും ചെയ്യും.
2012ലാണ് ഇടുമ്പാറങ്ങി മലയില്‍ ഖനനം നടത്താന്‍ മുക്കം സ്വദേശി സുനീറിന്റെ ഉടമയില്‍ ഉടുമ്പിറങ്ങിയില്‍ സ്ഥലം വാങ്ങിയത്.അന്നുതന്നെ 2 നീര്‍ച്ചാലുകള്‍ മണ്ണിട്ട് മൂടിയിരുന്നു. കഴിഞ്ഞ മാസം വീണ്ടും റോഡ് നിര്‍മാണവും സ്ഥലം ഒരുക്കലും നടത്തിയ ഖനന മാഫിയ ഉടുമ്പിറങ്ങിയിലെ ഒരു തോട് മണ്ണിട്ട് മൂടുകയും ചെയ്തു.
ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശത്ത് ഖനനം നടത്തിയാല്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ടെന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച ഡെപ്യൂട്ടി കലക്ടറും സൂചിപ്പിച്ചിരുന്നു. ഈ തോട് പുനര്‍നിര്‍മിക്കാനും മണ്ണിട്ട് മൂടിയ നീരുറവകള്‍ പുനസ്ഥാപിക്കാനുമായാണ് ഇന്ന് സിപിഎം പ്രവര്‍ത്തകര്‍ ഉടുമ്പിറങ്ങി മലയിലേക്ക് മാര്‍ച്ച് ചെയ്യുക. മാര്‍ച്ച് രാവിലെ 8 മണിക്ക് വിലങ്ങട് നിന്നാരംഭിക്കും.
Next Story

RELATED STORIES

Share it