malappuram local

തോട്് വൃത്തിയാക്കി; പാടത്തങ്ങാടി നിവാസികളുടെ ദുരിതത്തിന് അറുതി

എടപ്പാള്‍: പാടത്തങ്ങാടി നിവാസികളുടെ ദുരിതത്തിന് അറുതിയായി. എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തിലെ 7, 8 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന തോട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി അങ്ങാടി പാടത്തങ്ങാടി നിവാസികള്‍ ദുരിതത്തിലായതിനെ തുടര്‍ന്ന് എടപ്പാള്‍ ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡ് മെംബര്‍ വി കെ എ മജീദും ആരോഗ്യ പ്രവര്‍ത്തകരുമാണ് എട്ടാം വാര്‍ഡിലെ നിവാസികള്‍ക്ക് സഹായവുമായി രംഗത്തെത്തിയത്.
മഴയെ തുടര്‍ന്ന് അംശക്കച്ചേരിയില്‍ നിന്നൊഴുകിയ വെള്ളത്തിലൂടെ പ്ലാസ്റ്റിക് കുപ്പിയടക്കമുള്ള മാലിന്യങ്ങളാണ് പാടത്തങ്ങാടി തോട്ടില്‍ എത്തിയത്.
തോട്ടില്‍ മാലിന്യം നിറഞ്ഞ് വെള്ളം പുറത്തുചാടി സമീപത്തുള്ള സെപ്റ്റിക് ടാങ്ക് തകരുകയും കിണറില്‍ അഴുക്കു വെള്ളം നിറയുകയുമാണ് ഉണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ട എട്ടാം വാര്‍ഡ് മെംബര്‍ വി കെ എ മജീദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഘീഷ് കുമാര്‍ എന്നിവര്‍ ഗ്രാമപ്പഞ്ചായത്തിന്റെ സഹായത്താല്‍ അടിയന്തിരമായി തൊഴിലാളികളെ എട്ടാം വാര്‍ഡ് പരിധിയില്‍ നിയമിക്കുകയായിരുന്നു.
ഇറിഗേഷന്‍ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. മഴയില്‍ ഒലിച്ചെത്തുന്ന മാലിന്യങ്ങള്‍ തടയാന്‍ സംവിധാനങ്ങള്‍ കാണുമെന്നും ടാങ്ക് തകര്‍ന്ന് നഷ്ടം സംഭവിച്ച കുടുംബത്തിന് സഹായം ലഭ്യമാക്കാനുള്ള ശ്രമം നടത്തുമെന്നും മെംബര്‍ വി കെ എ മജീദ് പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികളെ ജോലിയില്‍ നിര്‍ത്താനുള്ള സാങ്കേതിക തടസം മൂലമാണ് തോട് വൃത്തിയാക്കല്‍ വൈകിയതെന്നും ജനങ്ങളുടെ പ്രയാസം മനസ്സിലാക്കി ഇപ്പോള്‍ മറ്റു സംവിധാനമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it