തോട്ടുമുക്കം മേഖലയില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം

മുക്കം: ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ തോട്ടുമുക്കം പ്രദേശത്ത് രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട്  3.30 മുതല്‍ 5 മണി വരെയും ടിപ്പര്‍ ലോറികള്‍ സര്‍വീസ് നടത്തുന്നതിന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിരോധനമേര്‍പ്പെടുത്തി. മലയോര മേഖല കെഎസ്ആര്‍ടിസി ഫോറം നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന തേ ാട്ടുമുക്കം ഭാഗത്ത് നിയമം ലംഘിച്ച് ടിപ്പറുകള്‍ ചീറി പായുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്ന് നല്‍കിയ പരാതിയിലാണ് ഉത്തരവ്. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് റൂറല്‍ ജില്ലാ പോലിസ് മേധാവിക്കും റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്കും നിര്‍ദേവും കമ്മീഷന്‍ നല്‍കി. നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്ന ടിപ്പര്‍ ലോറികളുടെ റജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്നും ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദേശിച്ചു. നിലവില്‍ രാവിലെ 9 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 5 വരെയുമാണ് ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണമുള്ളത്.
Next Story

RELATED STORIES

Share it