Kottayam Local

തോട്ടില്‍ കുളിക്കുന്നതിനിടെ ബാലനെ കാണാതായത് പരിഭ്രാന്തി പരത്തി

കുമരകം: ഇന്നലെ വൈകുന്നേരം നാലോടെ കുമരകം മീഡിയ സെന്ററിന് സമീപം ചന്തത്തോട്ടില്‍ കുളിക്കാനിറങ്ങിയ  നാടോടി ബാലനെ കാണാനില്ലെന്ന വാര്‍ത്തയാണ് കുമരകം നിവാസികളെ മണിക്കൂറകളോളം മുള്‍മുനയില്‍ നിര്‍ത്തിയത്.
കുമരകം പോലിസും കോട്ടയം ഫയര്‍ഫോഴ്‌സ് സംഘത്തിലെ മുങ്ങല്‍ വിദഗ്ധരും   നാട്ടുകാരും ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും ബാലനെകണ്ടെത്താനായില്ല.
ആലപ്പുഴ സ്വദേശിനിയായ വിജയ എന്ന നാടോടി സ്ത്രീയാണ് സഹോദരി തുളസിയുടെ മകനെ കാണാനില്ലെന്ന് പരാതിപ്പെട്ടത്. മുമ്പ് മല്‍സ്യസംഘം പ്രവര്‍ത്തിച്ചിരുന്ന തോട്ടരികിലെ അനധികൃത കെട്ടിടത്തിലെ താമസക്കാരായിരുന്നു ഈ നാടോടികള്‍. കൈനോട്ടം തൊഴിലാക്കിയ ഇവര്‍ രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കി ശല്യം ചെയ്തിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
സഹോദരിയും ഭര്‍ത്താവ് മോഹനനും കൊട്ടാരക്കര സ്വദേശികളാണെന്നും അവരുടെ മകന്‍ ഒരാഴ്ച മുമ്പാണ് കുമരകത്തെത്തിയതെന്നും വിജയ പറഞ്ഞു. ഒഴുക്കില്ലാത്തതും കഴുത്തിന് താഴെ മാത്രം വെള്ളമുള്ളതുമായ തോട്ടില്‍ ഏറെ നേരം തിരച്ചില്‍ നടത്തിയിട്ടും ബാലനെകണ്ടെത്താനായില്ല.  നാടോടി സ്ത്രീയുടെ പരസ്പര വിരുദ്ധമായ  സംസാരം സംഭവത്തിനു  ദുരൂഹതക്കിടയാക്കി. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍, വാര്‍ഡ് അംഗം മാഗി ജോണ്‍, വിഎന്‍ ജയകുമാര്‍, കുമരകം എസ്‌ഐ ആര്‍ രാജീവ്, അഡിഷണല്‍ എസ്‌ഐ വി വി നടേശന്‍ തിരച്ചിലിന് എത്തിയിരുന്നു.
Next Story

RELATED STORIES

Share it