തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് മേയറാവും

കോഴിക്കോട്: തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് കോര്‍പറേഷന്റെ പുതിയ മേയറാവും. ചക്കോരത്തുകുളം വാര്‍ഡില്‍ നിന്നു കോര്‍പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തോട്ടത്തില്‍ രവീന്ദ്രന്‍ നേരത്തേ മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാകമ്മിറ്റിയിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമുണ്ടായത്.
അന്തിമ തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റി കൈക്കൊള്ളും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റാണ് തോട്ടത്തില്‍ രവീന്ദ്രന്‍. പൊതുസമ്മതനെന്നതിനാലാണ് തോട്ടത്തിലിനെ പരിഗണിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എം രാധാകൃഷ്ണന്‍, കൗണ്‍സില്‍ പാര്‍ട്ടി നേതാവും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനുമായ കെ വി ബാബുരാജ് എന്നിവരുടെ പേരുകളും സജീവമായി പരിഗണിച്ചെങ്കിലും ചര്‍ച്ചകള്‍ക്കൊടുവിലാണ് തോട്ടത്തിലിന് അനുകൂലമായ തീരുമാനം ഉണ്ടായത്.
മേയറായിരുന്ന വി കെ സി മമ്മദ് കോയ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എ ആയതോടെ മേയര്‍സ്ഥാനം രാജിവച്ചിരുന്നു. മേയര്‍ തിരഞ്ഞെടുപ്പ് ഈമാസം ഒമ്പതിനു നടക്കും. ജില്ലാ കലക്ടറായിരിക്കും വരണാധികാരി.
Next Story

RELATED STORIES

Share it