Idukki local

തോട്ടം തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി

പീരുമേട്: തൊഴിലാളികളും ഉടമയും തമ്മിലുള്ള ബോണസ് തര്‍ക്കത്തെ തുടര്‍ന്നു പൂട്ടിയ സ്വകാര്യ ഉടമസ്ഥതയിലുള്ള തോട്ടം ചര്‍ച്ചകള്‍ക്കൊടുവില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ തൊഴിലാളി നേതാക്കളും തോട്ടമുടമയും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രശ്‌ന പരിഹാരമുണ്ടായത്. ഏലപ്പാറയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കാവക്കുളം എസ്‌റ്റേറ്റാണ് കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 10 ശതമാനം ബോണസും ഇന്‍സെന്റീവ് ഇനത്തില്‍ 750 നല്‍കാമെന്ന ധാരണയോടെ വൈകുന്നേരത്തോടെ തുറക്കാന്‍ മാനേജ്‌മെന്റ് അധികൃതര്‍ തയ്യാറായത്. ബോണസ് വര്‍ധനവിനെച്ചൊല്ലി മാസങ്ങളായി തൊഴിലാളി സമരവും തര്‍ക്കവും നിലനിന്നിരുന്നു. പീരുമേട് ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം തോട്ടം തുറക്കാന്‍ മാനേജ്‌മെന്റ് തയാറാവുകയും ബോണസ്തുക ഈ മാസം 12ന് വിതരണം ചെയ്യാനും തീരുമാനമായി. താത്ക്കാലിക തൊഴിലാളികള്‍ക്ക് 31ന് ബോണസ് നല്‍കും.
Next Story

RELATED STORIES

Share it