kozhikode local

തോട്ടംഭൂമി തരംമാറ്റി കെട്ടിടം നിര്‍മിക്കുന്നുവെന്ന്

മുക്കം: തോട്ട ഭൂമി തരം മാറ്റി കെട്ടിടം നിര്‍മിക്കുന്നതായും നിയമം ലംഘിച്ച് നിര്‍മാണം നടത്താന്‍ വില്ലേജ് ഓഫിസ് ജീവനക്കാര്‍ ഒത്താശ നല്‍കുന്നതായും പരാതി. ഫാത്തിമ എസ്റ്റേറ്റ് ഗേറ്റിനു സമീപമുള്ള തോട്ട ഭൂമിയില്‍ കല്യാണമണ്ഡപം നിര്‍മിക്കുന്നതു സംബന്ധിച്ചാണ്  പരാതി.
കുമാരനെല്ലൂര്‍ വില്ലേജിലെ അള്ളി, ആനയാംകുന്ന് ദേശങ്ങളിലെ 78/2 എ,76,63,64, 107/1 എന്നീ സര്‍വ്വെ നമ്പറുകളില്‍ പെട്ട ഫാത്തിമ പ്ലാന്റെഷന്‍ വക ഭൂമി, തോട്ടത്തിന്റെഉടമയായ തിമോത്തി ഡിക്രൂസിന്റെ മരണശേഷം അവകാശം സിദ്ധിച്ച് കൈവശം വയ്ക്കുന്ന മക്കളിലൊരാളായ ആന്റണിയാണ് ഭൂപരിഷ്‌കരണ നിയമം സെക്ഷന്‍ 81 പ്രകാരം ഇളവു ലഭിച്ചതോട്ടഭൂമി തരം മാറ്റി കല്യാണമണ്ഡപം നിര്‍മിക്കുന്നതായി പരാതി ഉയര്‍ന്നത്.
സിപിഐ കാരശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ ഷാജികുമാറാണ് നിയമ ലംഘനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ലാന്റ് ബോര്‍ഡ് ചെയര്‍മാന് പരാതി നല്‍കിയത്. തോട്ട ഭൂമി എന്ന നിലയില്‍ ഭൂപരിധിയില്‍ ഇളവു നേടിയ ഭൂമി തരം മാറ്റി ഇത്തരം ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ പാടില്ലെന്ന് 2015 ഫിബ്രുവരി 25 ല്‍ ലാന്റ് ബോര്‍ഡ് സെക്രട്ടറി കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നതായും കേരള ഹൈക്കോടതിയുടെ വിവിധ വിധിന്യായങ്ങളില്‍ പരാമര്‍ശമുള്ളതായും ഷാജികുമാറിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
തോട്ടം തുണ്ടം തുണ്ടമാക്കി തരം മാറ്റുന്നതിന് വില്ലേജ് ഓഫീസ് ജീവനക്കാര്‍ ഒത്താശ ചെയ്യുകയും വ്യാജ സാക്ഷ്യപത്രം നല്‍കുകയും ചെയ്യുന്നതായും പരാതിയില്‍ പറയുന്നു.നിയമ ലംഘനത്തിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടാണ് പരാതി.
Next Story

RELATED STORIES

Share it