World

തോക്ക് നിയന്ത്രണത്തിന് ബില്ല് കൊണ്ടുവരുമെന്ന് ട്രംപ്

വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടിയെയും നാഷനല്‍ റൈഫിള്‍ അസോസിയേഷനെയും ഞെട്ടിച്ചുകൊണ്ട് തോക്ക് കൈവശംവയ്ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് ബില്ല് കൊണ്ടുവരാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം. വൈറ്റ്ഹൗസില്‍ നടന്ന തല്‍സമയ ടെലിവിഷന്‍ പരിപാടിയിലാണ് റൈഫിള്‍ അസോസിയേഷനെതിരേ (എന്‍ആര്‍എ) ട്രംപിന്റെ പ്രസ്താവന.
നിയമസാമാജികരോട് റൈഫിള്‍ നിയന്ത്രണത്തിന് ശക്തമായ ബില്ല് കൊണ്ടുവരാന്‍ ട്രംപ് ആവശ്യപ്പെട്ടിരിക്കുകയാണ്. തോക്ക് കൈവശംവയ്ക്കുന്നത് സംബന്ധിച്ച് സ്വന്തംപാര്‍ട്ടിയുടെ അനുകൂല നിലപാട് തിരുത്തുകയാണ് ട്രംപ് ചെയ്തത്. തോക്ക് വാങ്ങുന്നവരുടെ ചുറ്റുപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നും തോക്ക് വാങ്ങാനുള്ള നിയമപരമായ പ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫ്‌ളോറിഡയില്‍ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് ട്രംപിന്റെ നിര്‍ദേശം.
എന്‍ആര്‍എക്ക് ജനങ്ങളില്‍ സ്വാധീനമുണ്ട്, എന്നാല്‍ തന്റെ മേല്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ തോക്ക് കൈവശംവയ്ക്കാനുള്ള അവകാശത്തെ റിപബ്ലിക്കന്‍ പാര്‍ട്ടി പിന്തുണയ്ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it