World

തോക്ക് നിയന്ത്രണം; ഫ്‌ളോറിഡയില്‍ നിയമനടപടികള്‍ പുരോഗമിക്കുന്നു

ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ തോക്ക് കൈവശം വയ്ക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നതിനു നിയമനടപടികള്‍ പുരോഗമിക്കുന്നു. തോക്ക് കൈവശം വയ്ക്കാനുള്ള പ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തുകയും തോക്ക് വില്‍ക്കുന്നതിന് മൂന്നുദിവസം കാത്തിരിപ്പ് സമയം ഏര്‍പ്പെടുത്തുകയും ചെയ്ത ബില്ല് സെനറ്റ് പാസാക്കിയിട്ടുണ്ട്. ഈ ബില്ല് സ്റ്റേറ്റ് ഗവര്‍ണര്‍ക്ക് അയച്ചിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ വിദ്യാര്‍ഥികള്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് തോക്ക് കൈവശം വയ്ക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it