thrissur local

തോക്ക് ചൂണ്ടി കവര്‍ച്ച: കുപ്രസിദ്ധ ഗുണ്ട കായിക്കുരു രാഗേഷും സംഘവും അറസ്റ്റില്‍

ചേര്‍പ്പ്(തൃശൂര്‍): തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ കേസില്‍ കുപ്രസിദ്ധ ഗൂണ്ട കായിക്കുരു രാഗേഷും കൂട്ടാളികളും പൊലിസ് പിടിയില്‍. രാഗേഷിനെ കൂടാതെ കൂട്ടാകളികളായ വൈശാഖ് (ചീറ്റ), സിയാദ് (ടോക്‌സിക്), ബിനീഷ് (ഗജനി) എന്നിവരുമാണ് പിടിയിലായത്.
ആലപ്പുഴ അരൂരിലെ ഐശ്വര്യ ഗോള്‍ഡ് സ്ഥാപനത്തിന്റെ ഉടമയെ സ്വര്‍ണ പണയം തിരിച്ചെടുക്കാനുണ്ടെന്ന വ്യാജേന ചാവക്കാട് ചക്കംകണ്ടം എന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി തോക്കു ചൂണ്ടി ആക്രമിച്ച് കൈവശമുണ്ടായിരുന്ന നാലു ലക്ഷം രൂപയും 62 ഗ്രാം സ്വര്‍ണവും കവര്‍ന്നിരുന്നു. കോഴിക്കോടുള്ള ദേവാനന്ദ് ജ്വല്ലറി ഉടമ സുമേഷിന് വിളിച്ചുവരുത്തി കഴുത്തില്‍ കത്തിവച്ചും തോക്കു ചൂണ്ടിയും 40,000 രൂപയും മൂന്നു മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തു.
പെരുമ്പിള്ളിശേരി രഞ്ജിത്തിനെ ഭീക്ഷണിപ്പെടുത്തി സ്വര്‍ണ മോതിരവും 15000 രൂപയും മൊബൈല്‍ ഫോണും കര്‍ച്ചചെയ്തു. െ്രെഡവറായ കൈപ്പമംഗലം കുറുപ്പംപുരക്ക്ല്‍ ജിജീഷിനെ ആക്രമിച്ച് 8000 രൂപ കവര്‍ച്ച ചെയ്ത കേസുകളില്‍ ഇവര്‍ പ്രതികളാണ്. കവര്‍ച്ച ചെയ്തുകിട്ടുന്ന പണം പ്രതികള്‍ ആഢംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നത്. കായിക്കുരു രാഗേഷിന് എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വധശ്രമമുള്‍പ്പടെ 42 കേസുകളുണ്ട്. ഒന്നാം പ്രതി കുപ്രസിദ്ധ ഗൂണ്ട കടവി രഞ്ജിത്തിന്റെ കൂട്ടാളിയാണ്. രണ്ടാം പ്രതി ചീറ്റ വൈശാഖ് നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. മൂന്നാം പ്രതി ടോക്‌സിക് സിയാദ് വധശ്രമ കേസ് പ്രതിയാണ്. നാലാം പ്രതി ഗജിനി ബിനീഷ് വധശ്രമ കേസിലും ഗൂണ്ടാലിസ്റ്റിലുമുള്ളയാളാണ്.
അവസാന കവര്‍ച്ചക്ക് ശേഷം ആന്ധ്രയിലേക്ക് കടക്കാന്‍ തയ്യാറെടുക്കുന്ന സമയത്താണ് പൊലീസിന്റെ പിടിയിലായത്. ഏറണാകുളത്ത് സിനിമാ പ്രവര്‍ത്തകര്‍ താമസിക്കുന്ന ആഢംബര ഫ്‌ലാറ്റില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, തൃശൂര്‍ റൂറല്‍ െ്രെകം ബ്രാഞ്ച് എസ്‌ഐ എം പി  മുഹമ്മദ് റാഫി, ചേര്‍പ്പ് എസ്‌ഐ ചിത്തരഞ്ജന്‍, എഎസ്‌ഐ പി സി സുനില്‍, സീനിയര്‍ പൊലിസ് ഓഫിസര്‍മാരായ സി ആര്‍ പ്രദീപ്, ജയകൃഷ്ണന്‍, സി എ ജോബ്, സൂരജ് വി ദേവ്, ലിജു ഇയ്യാനി, കെ ഹരി, ബിനു ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it