World

തോക്ക് ഉടമകളുടെ മതവും ഇനി രേഖപ്പെടുത്തണം

ഹേഗ്: തുടര്‍ച്ചയായുള്ള സായുധ ആക്രമണത്തെ തുടര്‍ന്ന് തോക്ക് ഉടമകളുടെ മതവും ഗോത്രവും രേഖപ്പെടുത്താന്‍ ഡച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപോര്‍ട്ട്. നെതര്‍ലന്‍ഡ്‌സില്‍ പുതിയ നിയമം പാര്‍ലമെന്റിനു മുമ്പില്‍ അടുത്തയാഴ്ച സമര്‍പ്പിക്കും. 2015ല്‍ പാരിസില്‍ നടന്ന വെടവയ്പില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന്, യൂറോപ്യന്‍ യൂനിയന്‍ തോക്ക് കൈവശം വയ്ക്കുന്നതു സംബന്ധിച്ചു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഡച്ച് സര്‍ക്കാരിന്റെ നീക്കം. അതേസമയം, നീതിന്യായ മന്ത്രിയുടെ പുതിയ നിര്‍ദേശം വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു നിയമജ്ഞരും ഗണ്‍ ഓണര്‍ അസോസിയേഷനും ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it