palakkad local

തോക്കും തിരകളുമായി യുവാവ് പിടിയില്‍



ചെര്‍പ്പുളശ്ശേരി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തോക്കും തിരകളുമായി പോലിസ് പിടികൂടി. പട്ടാമ്പി പെരുമുടിയൂര്‍ പന്തംവീട്ടില്‍ സജീഷിനെ (29) യാണ് ഇന്നലെ പുലര്‍ച്ചെ മാങ്ങോട് മെഡിക്കല്‍ കോളജിനടുത്ത് വച്ച് ചെര്‍പുളശ്ശേരി പോലിസ് പിടികൂടിയത്. എസ്‌ഐ പി എം ലിബിയും സംഘവും വെള്ളിനേഴിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ പാലക്കാട് ഭാഗത്തുനിന്നും മോട്ടോര്‍ സൈക്കിള്‍ അതിവേഗത്തിലെത്തിയ സജീഷ് പോലിസിനെ കണ്ടപ്പോള്‍ തിരിഞ്ഞ് പോകുകയായിരുന്നു. എസ്‌ഐയും സംഘവും വാഹനത്തെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാതായതോടെ ദേഹപരിശോധന നടത്തിയപ്പോഴാണ് അരയില്‍ തിരുകിയ പിസ്റ്റളും അഞ്ച് തിരകളും കണ്ടെത്തിയത്. തോക്കിന് ലൈസന്‍സുണ്ടായിരുന്നല്ല.  ഇയാളുടെ പേരില്‍ അഞ്ചോളം കേസുണ്ടെന്ന് പോലിസ് പറഞ്ഞു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നു.
Next Story

RELATED STORIES

Share it