kozhikode local

തോക്കിന്റെ നിഴലില്‍ ഒരു രാഷ്ട്രത്തിനും ജനതക്കും ജീവിതം സാധ്യമല്ല: ഷെഹ്‌ല റാഷിദ്

തോക്കിന്റെ നിഴലില്‍ ഒരു രാഷ്ട്രത്തിനും ജനതക്കും ജീവിതം സാധ്യമല്ല:  ഷെഹ്‌ല റാഷിദ്
X
shehla

[related]

മേപ്പയ്യൂര്‍: തോക്കിന്റെ നിഴലില്‍ ഒരുരാഷ്ട്രത്തിനും ഒരു ജനതക്കും ജീവിതം സാധ്യമല്ലെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്്‌ല റാഷിദ് ഷോറ പറഞ്ഞു. റെഡ്സ്റ്റാര്‍ മേപ്പയ്യൂര്‍ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ മേപ്പയ്യൂരില്‍ നടന്ന പ്രതിരോധ വസന്തങ്ങളുടെ കനല്‍കൂട്ടം എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഭരണഘടനയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ആണയിടുമ്പോഴും കനയ്യകുമാറും ഉമര്‍ഖാലിദും മറ്റും ഭീകരവാദികളും ദേശവിരുദ്ധരുമായി മുദ്രകുത്തപ്പെടുന്നത് അവര്‍ സംഘ്പരിവാറിനും ബിജെപിക്കും എതിരാണെന്നതു കൊണ്ടു മാത്രമാണ്. വൈവിധ്യങ്ങളേയും ബഹുസ്വരതയേയും അംഗീകരിക്കാത്ത ഏകശിലാനിര്‍മ്മിതമായ ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് വാചാലരാകുന്ന മോദിയോടും പരിവാറിനോട് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത് നിങ്ങള്‍ എന്തുകൊണ്ട് വര്‍ണ്ണവെറിയന്‍ ജാതിവ്യവസ്ഥയുടെ സംരക്ഷകരാകുന്നുവെന്നാണ്-ഷെഹ്്‌ലാ റാഷിദ് ഷോറ പറഞ്ഞു. റെഡ്സ്റ്റാര്‍ പ്രസിഡന്റ് എ സുബാഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജെഎന്‍യു മുന്‍ പ്രസിഡന്റും ഐസ ദേശീയ പ്രസിഡന്റുമായ സുചേതാഡേ, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സ്റ്റുഡന്റ്‌സ് യൂനിയന്‍ മുന്‍ പ്രസിഡന്റ് അജയന്‍ അടാട്ട്, ജെ കെ ഷിനി, രോഹിത് വെമുലയുടെ സഹപാഠിയും ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ഗവേഷകയുമായ സ്മിത നെരവത്ത്, കെ ദിനു, പി എം നിഷാന്ത്, വി ശ്രീജേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it