ernakulam local

തൊഴില്‍ സുരക്ഷ ഇല്ലാത്ത ഇന്ത്യയില്‍ മെയ് ദിനം ഒരു സന്ദേശമാണ്: എസ്ഡിറ്റിയു

കൊച്ചി: രാജ്യത്ത് തൊഴില്‍ സുരക്ഷ നഷ്ടപ്പെട്ടിരിക്കുന്ന സമയത്ത് തൊഴിലാളി സമൂഹം ഭീതിയില്‍ മുന്നോട്ടുള്ള യാത്രയെ നോക്കിക്കാണുമ്പോള്‍, ഇന്നത്തെ മെയ് ദിനം ഒരു സന്ദേശമാണെന്ന് എസ്ഡിറ്റിയു സംസ്ഥാന സെക്രട്ടറി തച്ചോണം നിസാമുദ്ധീന്‍.
മട്ടാഞ്ചേരി കരിപ്പാലം മൈതാനിയില്‍ നടന്ന മെയ് ദിന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് ഫസല്‍റഹ്്മാന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ്, എസ്ഡിറ്റിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി, എസ്ഡിറ്റിയു ജില്ലാ ജന. സെക്രട്ടറി അബ്ദുല്‍ സലാം എരമം, ജില്ലാ സെക്രട്ടറി ഷെമീര്‍ മാഞ്ഞാലി, ജില്ലാ ട്രഷറര്‍ ഷിഹാബ് ശ്രീമൂലനഗരം, കമ്മിറ്റി അംഗം ഹാരിസ് ഉമര്‍, കൊച്ചി മേഖല പ്രസിഡന്റ് അനീഷ് മട്ടാഞ്ചേരി സംസാരിച്ചു.
എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെയ്ദിന റാലി വൈകീട്ട് 4.30 ന് ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് ആരംഭിച്ചു. വാദ്യമേങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയില്‍ തൊഴിലാളികളുടെ അംഗബലം ശ്രദ്ധേയമായിരുന്നു. ഷാഹിന്‍ പള്ളുരുത്തി, സംജാദ് പറവൂര്‍, യൂസഫ് ചാമക്കാടി, ഫൈസല്‍ പോട്ട, അബൂബക്കര്‍ കീഴ്മാട്, അബ്ദുസമദ് വാഴക്കാല  റാലിക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it