palakkad local

തൊഴില്‍ സമയക്രമീകരണം കലക്ടറുടെ മുന്നില്‍തന്നെ ലംഘിക്കുന്നു

പാലക്കാട്: കടുത്ത സൂര്യാഘാതഭീഷണി നേരിടുന്ന പാലക്കാട് ജില്ലയില്‍ കലക്ടര്‍ ഉള്‍പ്പെടെ മുന്‍കൈയ്യെടുത്ത് നടപ്പാക്കിയ തൊഴില്‍ സമയക്രമീകരണം കളക്ടറുടെ കണ്‍മുന്നില്‍തന്നെ അട്ടിമറിക്കപ്പെടുന്നു. സംഭവത്തിന് നേരിട്ട് ധ്രിക്‌സാക്ഷിയായിട്ടും കലക്ടര്‍ പി മേരിക്കുട്ടി സംഭവം കണ്ടില്ലഎന്ന് നടിച്ചു.
സംഭവത്തില്‍ കലക്ടര്‍ക്ക് എതിരെ പരാതിനല്‍കുമെന്ന് ആം ആദ്മി ജില്ലാ കണ്‍വീനര്‍ അറിയിച്ചു. മേയ് 6ന് നടക്കുന്ന പ്രധാനമന്ത്രിയുടെ ഇലക്ഷന്‍ പ്രചാരണത്തിന് കോട്ടമൈതാനത്ത് കൂറ്റന്‍ പന്തല്‍നിര്‍മ്മാണം പുരോഗമിക്കുകയാണ്.
ഇവിടെ സന്ദര്‍ശനംനടത്താനാണ് ജില്ലാ കലക്ടറും പാലക്കാട് എസ്പിയുമുള്‍പ്പെട്ട ഉന്നതസംഘം ഇന്നലെ ഉച്ചക്ക് 12മണിക്ക് ശേഷം എത്തിയത്. ഇവരുടെ സുരക്ഷാ വിലയിരുത്തല്‍ നടക്കവേ തന്നെ പുറത്ത് കൊടുംവെയിലില്‍ നിരവധിതൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ജില്ലയിലെ കൊടുംചൂടും സൂര്യാഘാത ഭീഷണിയും മൂലം തൊഴില്‍സമയം രാവിലെ 7മുതല്‍ 11വരെയും ഉച്ചക്ക് ശേഷം 3മുതല്‍ 6വരെയുമായി കലക്ടര്‍ ഉള്‍പ്പെട്ട സമിതിതന്നെയാണ് പുതുക്കി നിശ്ചയിച്ചത്.
ഈ ഉത്തരവ് അനുസരിച്ച് തൊഴില്‍നിയമലംഘനം നടത്തിയവരെ പിടികൂടിയവിവരവും തൊഴില്‍വകുപ്പ് അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കലക്ടറുടെ കണ്‍മുന്നില്‍ തൊഴിലാളികള്‍ കൊടുംചൂടില്‍ പണിയെടുക്കുന്ന കാഴ്ച കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്ധ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചത്. സംഭവത്തില്‍ കളക്ടര്‍ക്കും സ്ഥലത്ത് ഉണ്ടായിരുന്ന ഉധ്യോഗസ്തര്‍ക്കുമെതിരെ വീഡിയോ സഹിതം പരാതിനല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാകണ്‍വീനര്‍ കാര്‍ത്തികേയന്‍ ദാമോദരന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it