kasaragod local

തൊഴില്‍ വേതനം അക്കൗണ്ടില്ലാത്ത ബാങ്കിലേക്ക് പോയതായി പരാതി

ബദിയടുക്ക: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്ത തൊഴിലാളികളുടെ വേതനം അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലേക്ക് പോകുന്നതായി പരാതി. നീര്‍ച്ചാല്‍ കടംമ്പളയിലെ തൊഴിലാളികളുടെ വേതനമാണ് അവര്‍ക്ക് അക്കൗണ്ട് പോലുമില്ലാത്ത ബാങ്കിലേക്ക് പോയതെന്നാണ് പരാതി. ബദിയടുക്ക പഞ്ചായത്തിലെ പുതുക്കോളിയിലെ സുമതി, സുശീല എന്നിവര്‍ ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. സുമതിയുടെ പണം ബദിയടുക്കയില്‍ ശാഖപ്പോലുമില്ലാത്ത യുനിയന്‍ ബാങ്കിലേക്കും സുശീലയുടെ പണം കേരള ഗ്രാമീണ ബാങ്കിലേക്കും മാറ്റിയിട്ടുണ്ടെന്ന് തൊഴിലുറപ്പ് പദ്ധതി വിഭാഗം അധികൃതര്‍ ഇവരെ അറിയിച്ചു. എന്നാല്‍ അത്തരം ബാങ്കുകളില്‍ തങ്ങള്‍ക്ക് അക്കൗണ്ട് ഇല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മാത്രവുമല്ല അങ്ങിനെ ഈ ബാങ്കുകളില്‍ അന്വേഷിച്ചപ്പേ ാള്‍ പണം എത്തിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇത് പോലെ പലരുടെയും പണം വഴി തെറ്റിപോയിട്ടുണ്ടെന്ന് പരാതിയുണ്ട്. ആധാര്‍ കാര്‍ഡ് മൊ ൈബല്‍ നമ്പറുമായി ബന്ധിപ്പിച്ചതാണ് ഇങ്ങിനെ സംഭവിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
Next Story

RELATED STORIES

Share it