Second edit

തൊഴില്‍ വിപണി

അമേരിക്കന്‍ സമ്പദ്ഘടന ലോകത്തെ ഏറ്റവും കരുത്തുറ്റതാണെന്നാണു വയ്പ്. സമ്പത്തിന്റെ അളവ് നോക്കിയാല്‍ കാര്യം ശരിയാണ്. പക്ഷേ, ഈ അളവറ്റ സമ്പത്ത് നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് വിശേഷിച്ച് ഒരു പ്രയോജനവും നല്‍കുന്നില്ല. വാള്‍സ്ട്രീറ്റില്‍ പ്രക്ഷോഭം നടത്തിയ കൂട്ടര്‍ പറഞ്ഞപോലെ ഈ ധനമെല്ലാം നാട്ടിലെ ഒരുശതമാനം വരുന്ന വരേണ്യര്‍ കൈയടക്കിവച്ചിരിക്കുകയാണ്.
ജി-7 എന്നറിയപ്പെടുന്ന സമ്പന്നരാജ്യങ്ങളുടെ നിരയില്‍ സാമൂഹികക്ഷേമം ഏറ്റവും മോശമായ രാജ്യമാണ് യുഎസ്. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ മാര്‍ട്ടിന്‍ വൂള്‍ഫ് പറയുന്നത് അമേരിക്കയില്‍ 2014ല്‍ 25-54 പ്രായത്തിലുള്ള ആണുങ്ങളില്‍ എട്ടിലൊരാള്‍ പണിയില്ലാതെ നടക്കുകയാണെന്നാണ്. അതായത് തൊഴിലെടുക്കാന്‍ ശേഷിയുള്ള കൂട്ടരില്‍ 12 ശതമാനം പേര്‍ക്കും തൊഴിലില്ല. അവരില്‍ വലിയൊരു പങ്ക് തൊഴില്‍ തേടുന്ന പരിപാടിപോലും നിര്‍ത്തിയതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഇങ്ങനെ തൊഴില്‍സേനയില്‍നിന്നു പുറത്തുനില്‍ക്കുന്നവര്‍ 1991ല്‍ ഏഴു ശതമാനമായിരുന്നു. എന്നുപറഞ്ഞാല്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടില്‍ തൊഴിലില്ലാത്തവരുടെ സംഖ്യ അഞ്ചു ശതമാനമാണ് കുതിച്ചുകയറിയത്.
എന്നാല്‍, തൊഴിലുകള്‍ വലിയതോതില്‍ വര്‍ധിക്കുന്നുണ്ട്. പക്ഷേ, അതു ചെയ്യുന്നത് പ്രധാനമായും 15 വയസ്സു മുതല്‍ 24 വയസ്സു വരെയുള്ളവര്‍. വിദ്യാലയത്തില്‍ പോവേണ്ട സമയത്ത് അവര്‍ പണിക്കുപോവുന്നു. തൊഴില്‍വിപണിയില്‍ ഉപയോഗിക്കപ്പെടുന്ന മറ്റൊരു കൂട്ടര്‍ 65 വയസ്സു കഴിഞ്ഞവരാണ്. വൂള്‍ഫ് പറയുന്നത്, ഈ പ്രവണത അമേരിക്കയെ സംബന്ധിച്ച് ഗുരുതരമായ ഒരു സാമൂഹികപ്രശ്‌നം തന്നെയാണെന്നാണ്.
Next Story

RELATED STORIES

Share it